റെഡ് ക്ലിഫ് (ചി ബി) (2008)
Language : Mandarin
Genre : Action | Drama | History | War
Director : John Woo
IMDB : 7.4
Red Cliff Theatrical Trailer
208-209 എഡിയിൽ നടന്ന റെഡ് ക്ലിഫ് യുദ്ധത്തിനെ ആസ്പദമാക്കി ചൈനീസ് സൂപർ ഡയറക്ടർ ജോൺ വൂ സംവിധാനം ചെയ്ത 288 മിനുട്ടുകൾ നീളമുള്ള ഒരു ഐതിഹാസിക യുദ്ധചിത്രമാണ് 2008ൽ റിലീസായ റെഡ് ക്ലിഫ്. ഇന്നോളം നിർമ്മിച്ചിട്ടുള്ള ചൈനീസ് ചിത്രങ്ങൾ ഏറ്റവും ചെലവു കൂടിയ ചിത്രം എന്ന പട്ടം കൂടിയുണ്ട് ഈ ചിത്രത്തിന്. 80 മില്ലിയൻ അമേരിക്കൻ ഡോളറിൽ നിർമിച്ച റെഡ് ക്ലിഫ് 250 മില്ലിയനോളം സംരംഭിച്ചു അതിലും റെക്കോർഡ് ഇട്ടിട്ടുണ്ട്.
ഹാൻ രാജവംശത്തിലെ അധികാരക്കൊതിയനായ ചഒ ചഒ എന്ന പട്ടാളമേധാവി തങ്ങളെ അലട്ടുന്ന പ്രശനമായിരുന്ന തെക്ക് ദേശത്തുള്ള രണ്ടു സൈന്യമേധാവികൾക്ക് എതിരെ പട നയിക്കുന്നു. ചഒയുടെ പ്രഥമ ലക്‌ഷ്യം തന്നെ ഉന്മൂല നാശം വിതയ്ക്കണം എന്നതാണ്. ചഒ ലയു ബിയുമായി യുദ്ധം ചെയ്തു ഭയങ്കരമായ നാശം വിതയ്ക്കുന്നു. ഇത് മൂലം അവർ യുദ്ധത്തിൽ നിന്നും പിന്മാറുന്നു. തങ്ങളുടെ പരമ്പരാഗത വൈരികളായ സുൻ ഖ്വാനുമായി ലയനം നടത്തി ചെറുത്തു നിന്നാൽ മാത്രമേ വിജയം വരിക്കാനാകൂ എന്ന് മനസിലാക്കുന്ന ലയു ബിയുടെ യുദ്ധ വിദഗ്ദ്ധനായ ഷൂഗെ അതിനായി കരുക്കൾ മാറ്റുന്നു. രണ്ടു കൂട്ടരും കൈകോർത്തു ചഓ ചഓയോട് യുദ്ധം ചെയ്യുന്നു. അത് ചൈനയുടെ തന്നെ മുഖമുദ്ര മാറ്റിയ ഒരു യുദ്ധം തന്നെയായിരുന്നു.
മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോണി ല്യൂങ്ങ്, ടകേഷി കനാഷിരോ, ഴാങ്ങ് ഫെങ്ങി, ചാങ്ങ് ചെൻ തുടങ്ങിയ കലാകാരന്മാർ നല്ല കിടയറ്റ പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ അഭിനയം തന്നെയാണ് ഈ ചിത്രത്തിൻറെ മുതല്ക്കൂട്ടു.
ഒരു ഐതിഹാസിക സംഭവത്തെ (ശരിക്കും 50 ശതമാനം കഥ മാത്രമാണ് സംവിധായകാൻ ജോൺ വൂ ഉപയോഗിച്ചിട്ടുള്ളൂ എന്നൊരു അഭിമുഖത്തിൽ പറയുകയുണ്ടായി) ഇത്ര അത്മാർപ്പണത്തോടെ സംവിധാനം ചെയ്ത ജോൺ വൂ ആണ് ഈ വിസ്മയത്തിൻറെ ശില്പി. സെറ്റ്, കൊസ്റ്റ്യൂമുകൾ, ക്യാമറ എല്ലാം ഒന്നിനൊന്നായി മികച്ചു നിന്നു. വേറെ പ്രത്യേകിച്ച് എടുത്തു പറയാനായിട്ട്, സൌണ്ട് ഡിസൈൻ വളരെയധികം മികച്ചു നിന്നു. ഒറ്റ വാക്കിലു പറഞ്ഞാൽ "കിടു".
യുദ്ധസിനിമയാണെന്ന് കരുതി മുഴുനീള ആക്ഷൻ പ്രതീക്ഷിച്ചു കാണരുത്, ഇതൊരു വാർ ഡ്രാമ ആണ്. അങ്ങിനെ പ്രതീക്ഷിച്ചു രണ്ടു ഭാഗങ്ങളും കണ്ടാൽ, ശെരിക്കും ഇഷ്ടപ്പെടും. വർഷങ്ങൾക്കു മുൻപ്, ഈ രണ്ടു ഭാഗങ്ങളും ഒറ്റയിരുപ്പിനു കണ്ടു തീർത്തതാണ് ഞാൻ. അത്രത്തോളം, എന്നെ ആകൃഷ്ടനാക്കി ഈ ചിത്രത്തിനോട്. എന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ (രണ്ടു ഭാഗവും) ഒന്നാണ് റെഡ് ക്ലിഫ്.
ഒരേയൊരു വിഷമം മാത്രം, ഈ ചിത്രം ഒരു ബിഗ് സ്ക്രീൻ ഫോർമാറ്റിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ...???
എൻറെ റേറ്റിംഗ് 9.4 ഓൺ 10
(റേറ്റിംഗ്, അഭിപ്രായം വ്യക്തിഗതം മാത്രം)
No comments:
Post a Comment