ദി ഡഫ് (2015)
Language : English
Genre : Comedy
Director : Ari Sandel
IMDB : 6.5
The DUFF Theatrical Trailer
കൗമാര കോമഡികൾ ഇഷ്ടപ്പെടുന്നവർക്ക് യാതൊരു മടിയും കൂടാതെ കാണാൻ കഴിയുന്ന ഒരു ചിത്രമാണ് അരി സാണ്ടൽ സംവിധാനം ചെയ്ത ദി ഡഫ്. എല്ലാ സുഹൃദ് വലയങ്ങളിലും കാണാൻ കഴിയുന്ന ഒരു കഥാപാത്രമാണ് ഡഫ്. DUFF എന്നാൽ Designated Ugly Fat Friend എന്ന ഒരു ചെറിയ കഥാതന്തുവിലാണ് ഈ ചെറിയ കോമഡി ചിത്രം തയാറാക്കിയിരിക്കുന്നത്. കോഡി കെപ്ലിങ്ങർ എഴുതിയ ഇതേ പേരിലുള്ള പുസ്തകം ആണ് അവർ സിനിമയാക്കിയത്. വെറും എട്ടര മില്ലിയൻ ഡോളർ മാത്രം മുതൽമുടക്കുള്ള ഡഫ് 45 മില്ലിയനോളം വാരിക്കൂട്ടി ഒരു ബോക്സോഫീസ് ഹിറ്റ് ആയിരുന്നു ഈ ചിത്രം.
ബിയാങ്ക എന്ന കൌമാരക്കാരിയിൽ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വളരെക്കാലത്തെ സുഹൃദ്ബന്ധമുള്ള സുന്ദരിയായ ജെസ്സും കാസിയുമായി അയൽക്കാരൻ ആയ വെസ്‌ലി ഡഫ് എന്ന് വിളിക്കുന്നതോടെ തെറ്റിപ്പിരിയുന്നു. ഒരു ഡഫ് ആയി മാത്രം ഒതുങ്ങാൻ ബിയങ്കയ്ക്ക് താൽപര്യമില്ലായിരുന്നു. തന്റെ വ്യക്തിത്വം മാറ്റിയെടുത്തു കൊടുത്താൽ വെസ്‌ലിയെ കെമിസ്ട്രി പഠിപ്പിച്ചു ജയിപ്പിക്കാം എന്ന കരാറോടെ അവർ മുന്നോട്ടു പോകാൻ തയാറെടുക്കുന്നു. എങ്ങിനെ ഡഫ് എന്നാ സങ്കൽപ്പത്തിൽ നിന്നും പുറത്തു കടക്കും എന്നതാണ് ചിത്രത്തിൻറെ ഭിന്ന ഭാഗം.
അരി സാണ്ടെൽ തൻറെ പ്രഥമചിത്രം വളരെ നല്ല രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. നല്ല അവതരണവും മികച്ച തിരക്കഥയും സന്ദര്ഭോചിതമായ കോമഡിയും കൊണ്ട് മികച്ചു നില്ക്കുന്നു ദി ഡഫ്. ഒരു കൗമാരചിത്രത്തിൻറെ എല്ലാ വിധ ക്ലീഷേകൾ ഉണ്ടെങ്കിലും ചിത്രം ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല. അതിനു കഥയും തിരക്കഥയും സംഭാഷണവും മാത്രമല്ല സഹായിച്ചത് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരന്മാരും തങ്ങളുടെ നല്ല ഒരു സംഭാവന നല്കിയത് കൊണ്ടും കൂടിയാണ്. ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രമായ ബിയാങ്കയെ അവതരിപ്പിച്ച മേ വിറ്റ്മാൻ നല്ല തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ സംഭാഷണങ്ങൾ നല്ല കുട്ടിത്തവും അതെ സമയം രസകരവുമായിരുന്നു. ആരോ എന്ന സീരീസിലൂടെ പ്രശസ്തനായ സ്റ്റീഫൻ ആമെലിന്റെ സഹോദരനായ ആരോയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച റോബി ആമേൽ ആണ് നായകനായി അഭിനയിക്കുന്നത്. അദ്ദേഹം തന്റെ ജോലി നന്നായി തന്നെ എടുത്തു. ബിയാങ്കയുടെ സുഹൃത്തുക്കളായി അഭിനയിച്ചവരും കാര്യമായിട്ടൊന്നും ചെയ്യാൻ ഇല്ലാതിരുന്നുവെങ്കിലും അവരും നന്നായി തന്നെ അവതരിപ്പിച്ചു. സുന്ദരിയായ ബെല്ല തൊൻ ഒരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രം തെറ്റ് കൂടാതെ തന്നെ ചെയ്തു. ഒരു ടീൻ കോമഡിയിൽ പശ്ചാത്തല സംഗീതത്തിന് പ്രത്യേകിച്ചൊന്നും സംഭാവന ചെയ്യാൻ സാധാരണ കഴിയില്ല, എന്നിരുന്നാലും സന്ദര്ഭോചിതമായ സംഗീതം ആയിരുന്നു.
വെറുതെ ഒരു നേരം പോക്കിന് കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ് ദി ഡഫ്.
എന്റെ റേറ്റിംഗ് 6.6 ഓൺ 10
വെറുതെ ഒരു നേരം പോക്കിന് കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ് ദി ഡഫ്.
എന്റെ റേറ്റിംഗ് 6.6 ഓൺ 10
No comments:
Post a Comment