ദി വേവ് (ബൊൽഗെൻ) (2015)
Language : Norwegian
Genre : Action | Drama | Thriller
Director : Roar Uthaug
IMDB : 6.7
The Wave (Bolgen) Theatrical Trailer
പ്രകൃതിദുരന്ത കഥകൾ നമ്മൾ പലതു കണ്ടിട്ടുണ്ടാവും. പക്ഷെ മാനുഷികവൈകാരികത ഇടകലർത്തി ഇത്ര ആർദ്രതയോടെ നിർമ്മിച്ചിട്ടുള്ള ചിത്രങ്ങൾ വിരളം ആകും. റോർ ഉതൊഗ് സംവിധാനം ചെയ്ത ഈ നോർവീജ്യൻ ചിത്രം നോർവേയിൽ 2015ലെ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രമാണ്. ഇത് തന്നെയായിരുന്നു അവരുടെ ഓസ്കാർ എന്ട്രിയെങ്കിലും പക്ഷെ തിരഞ്ഞെടുക്കപ്പെട്ടില്ല. നോർവേയിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിട്ടുള്ളത്.
പടിഞ്ഞാറൻ നോർവേയിലെ മനോഹരവും ശാന്തവും ആയ പർവത നിരകൾക്കും ഇടയിലുള്ള ഒരു ചെറുപട്ടണം ആണ് ഗൈരാഞ്ചർ. എന്നാൽ അവിടെയുള്ള മനുഷ്യർ സന്തോഷത്തോടെ ആണെങ്കിലും ഉള്ളിൽ ഒരു പേടിയോടെ തന്നെയാണ് കഴിയുന്നത്. കാരണം മറ്റൊന്നുമല്ല തങ്ങളെ ചുറ്റി ഇരിക്കുന്ന എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടൽ അല്ലെങ്കിൽ ഹിമപ്രവാഹം ഉണ്ടാകാം എന്നാ അവസ്ഥയിലുള്ള അസ്ഥിരമായ പർവതങ്ങളാണ്.
ഭാര്യയും രണ്ടു കുട്ടികളുമുള്ള ക്രിസ്റ്റ്യൻ എന്ന ഭൂവിജ്ഞൻ ഗൈരാഞ്ചറിൽ ഉള്ള ജോലി മതിയാക്കി പട്ടണത്തിലേക്ക് കുടിയേറാനുള്ള ശ്രമത്തിലാണ്. എന്നാൽ ഒരു പ്രത്യേക കാരണത്താൽ സവാരി മുടങ്ങുന്നു. പർവതത്തിന്റെ മാറ്റത്തിൽ ഉണ്ടായ ദുരൂഹത ആണ് കാരണം. അന്ന് രാത്രി സ്വന്തം പട്ടണത്തിൽ തന്നെ വസിക്കാം, എന്ന് കരുതിയ ക്രിസ്ത്യനും അന്നാട്ടിലെ ജനങ്ങൾക്കും നേരിടേണ്ടി വരുന്നത് കടുത്ത പ്രകൃതി ക്ഷോഭം ആണ്.
വലിയ രീതിയിലുള്ള ഹിമപാതം ഉണ്ടാകുകയും അത് മൂലം ഏകദേശം 80-100 മീറ്റർ ഉയരമുള്ള സുനാമി ഉണ്ടാകുകയും ആ ചെറുപട്ടണത്തെ വിഴുങ്ങാൻ അത് മാത്രം മതിയാകും. താഴ്വാരത്ത് വസിക്കുന്ന ജനങ്ങൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കണമെങ്കിൽ പത്തു മിനിട്ട് സമയം കൊണ്ട് ഏറ്റവും ഉയർന്ന പട്ടണത്തിൽ എത്തിയെ മതിയാകൂ. അവരുടെ രക്ഷപെടുമോ ഇല്ലയോ എന്നതാണ് സിനിമയുടെ രത്നചുരുക്കം.
ഒരു പ്രകൃതിദുരന്ത ചിത്രങ്ങളിൽ ആവശ്യമുള്ള എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്. അതിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ തന്നെ സംവിധായകൻ തിരശീലയിൽ എത്തിചിട്ടുമുണ്ട്. ക്ലിഷേകൾ അല്ലെങ്കിൽ നമുക്ക് പ്രവചിക്കാൻ കഴിയുന്ന ഒരു പാട് സീനുകൾ ഉണ്ടെങ്കിലും ചിലതൊക്കെ ശ്വാസം അടക്കിപിടിച്ചിരുന്നു കണ്ടേ മതിയാകൂ.. അത്ര നല്ല മേക്കിംഗ് ആണ് ചിത്രത്തിന്. മാനുഷിക വൈകാരികത ശരിക്കും ഉൾക്കൊണ്ട ചിത്രം തന്നെയാണ് ഇത്. നല്ല രീതിയൽ നമുക്കിടയിലെക്കും അത് കൊണ്ട് വരാൻ സംവിധായകന് സാധിച്ചു. അഭിനയിച്ചവർ എല്ലാവരും തന്നെ മികച്ചു നിന്നു. അതിൽ നായകൻ ആയ ക്രിസ്ടഫർ ജൊനർ നായിക ആൻ ദാൽ ഡ്രോപ്പ് നടത്തിയ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്.
നോർവേ, എന്നാ രാജ്യത്തിലെ കൊച്ചു പട്ടണത്തിൻറെ മനോഹാരിത വളരെ മികച്ചതായി തന്നെ ഒപ്പിയെടുത്തു ക്യാമറ കൈകാര്യം ചെയ്ത മൂന്നു വ്യക്തികൾ. വവ് (Wow) ഫാക്ടർ നിരവധി ഉള്ള ഫ്രേംസ്. ഒന്നെടുത്തു പറയണം എന്നുള്ളത് കാറിൽ സുനാമി അടിക്കുന്ന ഒരു സീനും, അതിനുള്ളിൽ ഉള്ള സീൻ ഒന്ന് കാണേണ്ടത് തന്നെയാണ്. എത്ര ഭീകരം ആണ് പ്രകൃതി ക്ഷോഭം എന്ന് മനസിലാക്കി തരുന്ന ഒന്ന്. ഗ്രാഫിക്സും ക്യാമറയും പശ്ചാത്തലസംഗീതവും മികച്ചു തന്നെ നിന്നു. ഹാൻസ് സിമ്മർ മോഡൽ സംഗീതം ആയിരുന്നു മാഗ്നസ് ബെറ്റ് കൊടുത്തത്. ഒരു ചിത്രത്തിൻറെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹം സംഗീതം നൽകിയതിൽ അഭിമാനിയ്ക്കാം.
ചിത്രം പ്രകൃതിദുരന്തത്തിനെ പ്രതിപാദിച്ചാണെങ്കിലും ഒരു നല്ല കുടുംബ ചിത്രവും ആയി തോന്നി എനിക്ക് ബൊൽഗൻ.
എന്റെ റേറ്റിംഗ് 7.6 ഓൺ 10
No comments:
Post a Comment