ദി ഗുഡ് ദിനോസർ (2015)
Language : English
Genre : Animation | Adventure | Comedy | Family
Director : Peter Sohn
IMDB : 6.8
The Good Dinosaur Theatrical Trailer
നിരവധി അനിമേഷൻ ഹിറ്റ് സിനിമകളുടെ (ഫൈണ്ടിംഗ് നീമോ, ദി ഇൻക്രെഡിബിൾസ്, വോൾ ഈ, അപ്) പിന്നണിയിൽ പ്രവർത്തിച്ച ഒരു കലാകാരൻ ആണ് പീറ്റർ സോൻ. ഒരു മികച്ച അനിമേറ്റർ, സ്റ്റോറിബോർഡ് റൈറ്റർ എന്ന് പേരെടുത്ത അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ദി ഗുഡ് ദിനോസർ. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.ഇൻസൈഡ് ഔട്ട് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ഈ ചിത്രവും മികച്ച ഒരു വിജയം കണ്ടെത്തി.
ദിനോസറുകളുടെ ഉന്മൂലനത്തിനു കാരണമായ ഉൽക്ക ഭൂമിയിൽ പതിക്കാതെ ദിനോസറുകൾ എന്ന ജീവജാലങ്ങൾ ഭൂമിയിൽ വിഹരിക്കുന്നത് തുടർന്ന് കൊണ്ടേയിരുന്നു. പ്രാചീന കാലത്ത് മനുഷ്യർ എങ്ങിനെ ജീവിച്ചിരുന്നുവോ അതെ മാതിരി തന്നെ അവരും ഭൂമിയിൽ വാണു. ഈ ചിത്രത്തിൻറെ കഥ ഭീരുവായ ആർക്കോ എന്ന കുഞ്ഞു ദിനോസറിനെ ചുറ്റിപ്പറ്റി ഉള്ളതാണ്.
കൃഷിക്കാരായ ഹെൻറിയ്ക്കും ഇടയ്ക്കും മൂന്നു മക്കൾ - ലിബി, ബക് പിന്നെ നമ്മുടെ സിനിമയിലെ നായകനായ ആർക്കോ. ലിബിയും ബക്കും പെട്ടെന്ന് തന്നെ ദൈനംദിന ജീവിതത്തിലേക്ക് അനുസൃതമായി ജീവിക്കാൻ തുടങ്ങിയെങ്കിലും ഇളയവനും ഭീരുവായ ആർക്കൊയ്ക്ക് അതിനു കഴിയാതെ വന്നു. ജീവിതം എങ്ങിനെഎന്ന് മനസിലാക്കി കൊടുക്കാൻ ആർക്കൊയെയും കൂട്ടി അച്ഛൻ ഹെൻറി ഒരു യാത്ര പോകുന്നതിനിടയിൽ മരണപ്പെടുന്നു. വീട്ടിലേക്കുള്ള വഴി അറിയാതെ ഉഴലി നിന്ന ആർക്കൊയ്ക്കു കൂട്ടായി ഒരു മനുഷ്യക്കുട്ടി വരുന്നു. പിന്നീട് അവരുടെ സാഹസികമായ യാത്രയാണ് ചിത്രം പറയുന്നത്.
വളരെ നല്ല ഒരു കഥാതന്തു ചിത്രത്തിനുണ്ടായിരുന്നുവെങ്കിലും സ്ഥിരം അനിമേഷൻ ചിത്രങ്ങളിൽ കണ്ടു വരുന്ന കഥാഗതി ചിത്രത്തെ മടുപ്പുള്ള ഒരു സാധാരണ ചിത്രമായി മാറ്റി. എന്നാൽ ചില സീനുകൾ നമുക്ക് ചിരി പകരുകയും ചിലത് നമ്മുടെ ഹൃദയത്തിൽ തൊടാൻ കഴിയുന്ന രീതിയിലും ചെയ്തിട്ടുണ്ട്. മികച്ച രീതിയിലുള്ള പ്രകൃതി ദ്രിശ്യങ്ങൾ കണ്ണിനു കുളിർമ ഏകുന്ന തരത്തിലായിരുന്നു. അനിമേഷൻ ചെയ്തിരിക്കുന്നത് വളരെ നന്നായിരുന്നു. പിക്സാർ അല്ലെ, അവർ എന്തായാലും ആ കാര്യത്തിൽ നിരാശപ്പെടുത്തിയില്ല.. പശ്ചാത്തല സംഗീതം തരക്കേടില്ലായിരുന്നു. ആർക്കൊയെയും ആ കുട്ടിയേയും നമുക്ക് വല്ലാതങ്ങ് ഇഷ്ടപ്പെടും
ചെറിയൊരു കഥ തരക്കേടില്ലാത്ത രീതിയിൽ പറഞ്ഞിരിക്കുന്നു. ഇനി ഈ ചിത്രം കണ്ടില്ലെങ്കിലും വലുതായി ഒന്നും സംഭവിക്കാൻ പോകുന്നില്ല.
എന്റെ റേറ്റിംഗ് 5.3 ഓൺ 10
No comments:
Post a Comment