എസ്പിഎൽ 2 : സാഥ് പോ ലോങ്ങ് 2 (കിൽ സോൺ 2 : എ ടൈം ഫോർ കോൺസെക്യുൻസസ്) (2015)
Language : Mandarin | Thai
Genre : Action | Crime | Drama
Director : Cheung Pou-Soi
IMDB : 6.7
SPL2 : A Time For Consequences Theatrical Trailer
അവയവകടത്തും അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങളും വർധിച്ചു വരുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. യാതൊരു മാർഗത്തിലും ഇതിനൊരു തടയിടാൻ കഴിയാത്തത്ര ഈ ക്രൈം ഇന്ന് ലോകത്തു വളർന്നിട്ടുണ്ട്. ഇതേ ആശയം ഉപയോഗിച്ച് നിരവധി ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. തൻറെ സ്വയലാഭത്തിനു വേണ്ടി ഏതറ്റവും വരെയും പോകുന്ന നീചന്മാരായ ആളുകൾ തിങ്ങി വസിക്കുന്ന ഒരിടമാണല്ലോ ഭൂമിയെന്നോർക്കുമ്പോഴാണ് വ്യസനം.
എസ്പിഎൽ എന്ന ചിത്രത്തിൻറെ വിജയത്തിനു ശേഷം ആണ് ഇങ്ങനെ ഒരു സീക്വൽ വരുന്നത്. പേരിൽ മാത്രമേ തുടർച്ചയുള്ളൂവെങ്കിലും, പുതിയ കഥാപാത്രങ്ങളും കഥാസന്ദർഭവും ആണ് ചിത്രത്തിൻറെ സംവിധായകൻ ആയ ച്യൂങ് പോ സോയി തിരഞ്ഞെടുത്തത്.
ഡ്രഗ് - അവയവ കടത്തു മാഫിയയിൽ രഹസ്യമായി ചാരപ്രവർത്തി ചെയ്യുന്ന ഒരു പോലീസുകാരനായിരുന്ന കിറ്റ്, ഒരു ഏറ്റുമുട്ടലിനിടയ്ക്ക് തൻറെ രഹസ്യം പുറത്താവുന്നു. തങ്ങളെ ചതിച്ചതിനു പകരമായി അയാളെ വേറൊരു തായിലാൻഡിലുള്ള ഒരു ജയിലിൽ പാർപ്പിക്കുന്നു. അവിടെ ചായ് എന്ന ഒരു കോൺസ്റ്റബിൾ ആണ് കിറ്റിനെ നോക്കാൻ ജയിലധികൃതർ ഏൽപ്പിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിച്ച ഒരു ചായിന്റെ കുട്ടിയെ രക്ഷപെടുത്തണമെങ്കിൽ കിറ്റ് വിചാരിച്ചാൽ മാത്രമേ നടക്കുള്ളൂ. കിറ്റാരാണെന്നു മനസിലാക്കുന്ന ചായ് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നീട് അവർ മാഫിയയെ എങ്ങിനെ കീഴ്പ്പെടുത്തുന്നതോടെ ചിത്രം അവസാനിക്കുന്നു.
വയലൻസിൻറെ അതിപ്രസരമുള്ള ആക്ഷൻ സീക്വൻസുകൾ ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്. പക്ഷെ പ്രവചനാതീതമായ കഥയും തിരക്കഥയും ചിത്രത്തിന്റെ ബലഹീനതയുമാണ്. ത്രില്ലടിക്കാൻ പാകത്തിലുള്ള ആഖ്യാനത്തിൻറെ അഭാവവും ചിത്രത്തെ പിന്നോട്ടടിക്കുന്നു. പശ്ചാത്തല സംഗീതം, ക്യാമറ, ആക്ഷൻ എന്നീ നിലകളിൽ നിലവാരം പുലർത്തി.
കിറ്റ് എന്ന പോലീസുദ്യോഗസ്ഥനായി വൂ ജിങ് അഭിനയിച്ചു. സത്യം പറഞ്ഞാൽ വൂ ജിങ്ങിനെ എനിക്കത്ര കണ്ടു മതിപ്പില്ല. അഭിനയത്തിലും ആക്ഷനിലും നല്ല ഓവർ ആക്ടിങ് ആണ്. ഈ ചിത്രത്തിലും വ്യത്യാസമായി ഒന്നുമില്ലാരുന്നു. പക്ഷെ ആക്ഷൻ ചെയ്തിരിക്കുന്നത് നന്നായി. ടോണി ജായുടെ പഴയ പ്രഭാവം ഒന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല. ഒരു സൈഡ് ആക്ടർ എന്ന രീതിയിൽ മാത്രമാണ് എനിക്ക് തോന്നിയത്. സൈമൺ യാം പതിവ് പോലെ നന്നായി ചെയ്തു. ഴാങ് ജിൻ, തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. പ്രധാന വില്ലൻ ഈ ചിത്രത്തിൽ കാമിയോ അപ്പിയറൻസ് ആണ് എന്നതൊരു പ്രത്യേകത ആണ്. മ്ലാനവും എന്നാൽ ശാന്തപ്രകൃതവും ഉള്ള ഒരു വില്ലൻ. ലൂയിസ് കൂ ആണ് വില്ലനായ മിസ്റ്റർ ഹാങിനെ അവതരിപ്പിച്ചത്.
മൊട്ടത്തതിൽ പറഞ്ഞാൽ വലിയ പ്രതീക്ഷ ഒന്നും വെയ്ക്കാതെ കാണുകയാണെങ്കിൽ ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ചിത്രം. ആദ്യ ഭാഗവുമായി താരതമ്യം ചെയ്‌താൽ വലിയ മെച്ചം ഒന്നും തോന്നുകയുമില്ല.
എൻറെ റേറ്റിംഗ് 5.5 ഓൺ 10