സ്പെക്ട്രൽ (2016)
Language : English
Genre : Action | Sci-Fi | Thriller | Wa
Director : Nic Matheiu
IMDB : 6.4
Spectral Movie Trailer
ചില സിനിമകൾ വലിയ സ്‌ക്രീനിൽ കാണുന്നതിന്റെ അത്ര എഫക്ട് ചെറിയ സ്‌ക്രീൻ അല്ലെങ്കിൽ മൊബൈലിലോ ലാപ്ടോപ്പിലോ കണ്ടാൽ കിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്പെക്ട്രൽ. നിക് മത്യു സംവിധാനം ചെയ്ത സ്പെക്ട്രൽ എന്ന ഈ ഫാന്റസി ആക്ഷൻ ചിത്രം തീയറ്ററിൽ റിലീസ് ആവാതെ നേരെ ഓൺലൈൻ സ്ട്രീമിങാലാണെത്തിയത്.
റഷ്യൻ പ്രവിശ്യയിൽ എവിടെയോ, തമ്പടിച്ചിരുന്ന അമേരിക്കൻ മിലിട്ടറിയിലെ ഒരു സൈനികൻറെ ഒബ്‌സർവേഷൻ കണ്ണടയിൽ അദൃശ്യശക്തിയെ കാണുന്നു. അതെന്താണെന്നു മനസിലാക്കുന്നതിന് ആ ജീവി ആ സൈനികനെ കൊന്നു കളയുന്നു. ദേഹമാസകലം തണുപ്പിനാൽ ഉറഞ്ഞു, ദേഹത്തിനുള്ളിലെ അവയവങ്ങൾ എല്ലാം കരിഞ്ഞ സ്ഥിതിയിലാണ് സൈനികന്റെ മൃതദേഹം കണ്ടെടുക്കുന്നതു. കണ്ണടയിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ക്യാമ്പിലുള്ള എല്ലാവരിലും സംശയം ജനിക്കുന്നു. അതിനാൽ മിലിട്ടറി മേധാവി ഒർലാൻഡ്, ഒരു അതിബുദ്ധിമാനായ മാർക്ക് ക്ളൈൻ എന്ന യുഎസ് ഗവൺമെൻറ് എഞ്ചിനീയറെ വരുത്തുന്നു. അദ്ദേഹത്തിൻറെ കയ്യിലുള്ള ആധുനിക ഉപകരണം കൊണ്ട് അതെന്താണെന്നു കണ്ടുപിടിക്കുന്നു. അവിടുള്ള നാട്ടുകാർ യുദ്ധത്തിൻറെ പ്രേതങ്ങൾ എന്ന് വിളിക്കുന്ന അതിശക്തരായ ജീവികളുടെ ആക്രമണത്താൽ യുഎസ് സൈനികർ പരാജയപ്പെടുകയും അതിനെ ചെറുക്കാനായി മാർക്ക് ക്ളൈൻറെ സഹായത്തോടു കൂടി ഇറങ്ങിത്തിരിക്കുന്നു. എന്താണതിനു പിന്നിൽ ഉള്ള ഞെട്ടിപ്പിക്കുന്ന രഹസ്യം കണ്ടുപിടിക്കുന്നതോടു കൂടി സിനിമ സമാപിക്കുന്നു.
നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജെയിംസ് ബാഡ്ജ് ഡേൽ ആണ് മാർക്ക് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറച്ചു കൂടി അഭിനയം മെച്ചപ്പെടണം എന്ന് തോന്നിപ്പോയി, എന്നാലും തന്നാലാവുന്ന വിധം മനോഹരമാക്കാൻ ശ്രമിച്ചു. എമിലി മോർട്ടിമർ നായികയെന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബ്രൂസ് ഗ്രീൻവുഡ് പ്രാധാന്യമുള്ള ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു. വേറെ രണ്ടു പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അവരുടെ പേരുകൾ അറിയില്ലായെങ്കിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു.
യുദ്ധപശ്ചാത്തലത്തിലുള്ള ഒരു സയൻസ് ഫിക്ഷൻ കഥ അതിന്റേതായ രീതിയിൽ തന്നെ ആഖ്യാനിച്ചിരിക്കുന്നു. തരക്കേടില്ലാത്ത സംവിധാനം, പക്ഷെ എല്ലാ സിനിമകളിൽ കാണുന്നത് പോലെ അതിന്റേതായ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോകുകയും, ചില സമയത്തുള്ള നീണ്ട സംഭാഷണ ശകലങ്ങൾ നമ്മളെ അല്പം അലോസരപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും പ്രകീർത്തിക്കേണ്ടത് പ്രകീർത്തിച്ച മതിയാകൂ. ഡയലോഗുകൾ ഒക്കെ ബാലിശമായി തോന്നുകയും ചെയ്തു. വളരെ ചുരുങ്ങിയ ചിലവിലുള്ള ഈ ചിത്രം മികച്ച ഗ്രാഫിക്‌സും, ആക്ഷൻ സീനുകളാലും സമ്പന്നമാണ്. മാഡ്മാക്സ്, ഡെഡ്പൂൾ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജങ്കീ എക്സ്എൽ എന്ന വിളിപ്പേരുള്ള ടോം ഹോൾക്കൻബർഗ് ആണ് സംഗീതം നിർവഹിച്ചിട്ടുള്ളത്. ഒരു തരത്തിലും ആ ഡിപ്പാർട്ട്മെന്റിൽ അദ്ദേഹം നിരാശപ്പെടുത്തിയില്ല.
സംവിധാനത്തിലും ആഖ്യാന രീതിയിലും അല്പം കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ മികച്ച സ്റ്റാർകാസ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു ചിത്രമായി മാറിയേനെ സ്പെക്ട്രൽ. ടിവിയിൽ മാത്രം ഒതുങ്ങുമായിരുന്നില്ല.
എന്റെ റേറ്റിംഗ് 7.7 ഓൺ 10
എന്റെ റേറ്റിംഗ് 7.7 ഓൺ 10
No comments:
Post a Comment