അഗ്ലി (2014)
Language : Hindi
Genre : Crime | Drama | Mystery | Thriller
Director : Anurag Kashyap
IMDB : 8.1
Ugly Theatrical Trailer
ഒരു സിനിമയുടെ സ്വഭാവം അനുസരിച്ചു പേരിടുന്നത് വിരളമാവും. എന്നാൽ അനുരാഗ് കശ്യപിൻറെ സിനിമകളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ, സിനിമയ്ക്ക് ചേർന്നു നിൽക്കുന്ന പേരാകും ഭൂരിഭാഗവും ഉണ്ടാവുക. അല്ലെങ്കിൽ അദ്ദേഹത്തിൻറെ സിനിമകളുടെ പേരുകൾ ഉദാഹരണമായി എടുത്തു നോക്കുക. പാഞ്ച്, ബ്ളാക്ക് ഫ്രൈഡേ, നോ സ്‌മോക്കിങ്, ദേവ് ഡി, ഗുലാൽ, ഗാങ്സ് ഓഫ് വാസേപൂർ, രാമൻ രാഘവ് ഇങ്ങനെ നീളുന്ന സിനിമകളുടെ പേരിൽ ഒരെണ്ണം കൂടിയാണ് അഗ്ലി.
2014ൽ അനുരാഗ് കശ്യപ്, വികാസ് ബല്ല (ക്വീൻ സംവിധായകൻ) തുടങ്ങിയവർ നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ് അഗ്ലി. "വിരൂപമായ" എന്നർത്ഥം വരുന്ന അഗ്ലി (UGLY), മനുഷ്യ മനസുകളുടെ അഴുകിയ / ജീർണ്ണിച്ച ചിന്താഗതിയെ ഒരു മറയുമില്ലാതെ വരച്ചു കാട്ടുന്നു.
ഒരു പത്തു വയസുള്ള കുട്ടിയുടെ തിരോധാനവും ആ കുട്ടിയുമായി ബന്ധപ്പെട്ട ചിലരുടെ ഒരാഴ്ചത്തെ ജീവിതത്തിലോട്ടുള്ള ഒരു എത്തിനോട്ടം ആണ് അഗ്ലി. ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലർ പ്രതീക്ഷിച്ചു ഈ സിനിമ കാണരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്, മറിച്ചു കഥാപാത്രങ്ങളിലെ വികാര വേലിയേറ്റങ്ങളിലൂടെ ഉള്ള ഒരു യാത്രയാണ് അഗ്ലി.
ബന്ധങ്ങൾക്കും മേലെ പണത്തിനും, പകയ്ക്കും, പ്രശസ്തിക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവരിൽ പിതാവുണ്ട്, മാതാവുണ്ട്, സുഹൃത്തുണ്ട്, സുഹൃത്തുക്കൾ ഉണ്ട്, പോലീസ് ഓഫീസർ ഉണ്ട്, പക്ഷെ സ്വാർത്ഥ താൽപര്യങ്ങൾക്കു മാത്രം മുൻതൂക്കം കൊടുക്കുന്നു. അതിനിടയിൽ ഒരു കൊച്ചു പെൺകുട്ടിയുടെ തിരോധാനം അവരിൽ പലരും ഒരു കരുവാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. മദ്യപാനത്തിന് അടിമയായ 'അമ്മ, അവരുടെ രണ്ടാം ഭർത്താവ് - പോലീസ് ഓഫീസർ കോളേജിൽ തനിക്കു നേരിട്ട അപമാനത്തിനു മറുപടിയായി ഭാര്യയാക്കിയത്, ഭാര്യയെ തല്ലുന്ന സിനിമയിൽ നല്ലൊരു കഥാപാത്രത്തിനായി അലയുന്ന മുൻ ഭർത്താവ്, അയാളുടെ വ്യാമോഹിയായ സുഹൃത്ത്, ഇതിനിടയിൽ പെട്ടുഴലുന്ന ഒരു കൊച്ചു കുട്ടി. അവൾ ജീവിച്ചിരിപ്പുണ്ടോ? അവളെ ആരാണ് തട്ടിക്കൊണ്ടു പോയത്? അവളെവിടെ പോയി? ഈ കഥാപാത്രങ്ങൾക്കെല്ലാം എന്ത് സംഭവിക്കും? എന്നുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് അഗ്ലി.
പതിവ് പോലെ കഥയെക്കാളും കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് തുടക്കം മുതൽ തന്നെ പ്രേക്ഷകന് മാനസിക പിരിമുറുക്കം നൽകി മുന്നേറുന്ന ചിത്രമാണ് അഗ്ലി. അനുരാഗ് കശ്യപ് എന്ന അതികായനായ സംവിധായകൻറെ കയ്യൊപ് പതിഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും പ്രവചിക്കാനാവാത്ത കഥാസന്ദർഭങ്ങൾ നമ്മളെ ഒരു രോമാഞ്ചപുളകിതമായ യാത്രയിലേക്കു കൊണ്ട് പോകും. അപ്രതീക്ഷിത ട്വിസ്റ്റുകൾ പ്രേക്ഷകന് നിരന്തരമായ ഞെട്ടൽ സമ്മാനിക്കും എന്നത് ഉറപ്പ്. വളരെ പിരിമുറക്കം നിറഞ്ഞ സന്ദര്ഭങ്ങളിലൂടെ ആണ് ചിത്രത്തിൻറെ യാത്ര എങ്കിലും ഇടയ്ക്ക് വരുന്ന കോമഡി ഒരു ആശ്വാസവുമാകുന്നുണ്ട്. കൃത്യമായി place ചെയ്തിട്ടുള്ളതിനാൽ ഒരു കല്ലുകടിയും അനുഭവപ്പെടില്ല.
Nikos Andritsakis നിർവഹിച്ച ക്യാമറ മനോഹരമായിരുന്നു. ഒരു ഡാർക് മൂഡിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകാൻ കഴിയുന്ന ക്യാമറവർക്ക്. Brian MComber നിർവഹിച്ച പശ്ചാത്തലസംഗീതം അഗ്ലിയുടെ മൂഡിന് ചേർന്നത് തന്നെയായിരുന്നു. വളരെ മികച്ചു നിന്നിരുന്നു. ജിവി പ്രകാശ് കുമാർ ആണ് പാട്ടുകൾക്ക് ഈണം നൽകിയത്. മോശമല്ലായിരുന്നു എന്ന് പറയാം.
കാസ്റ്റിംഗ് ഡയറക്ർ ആയ മുകേഷ് ചാബ്രയ്ക്ക് കൊടുക്കണം ഭൂരിഭാഗം മാർക്ക്. അത്രയ്ക്ക് മികച്ച കാസ്റ്റിംഗ് ആണ് അഗ്ലിക്ക് വേണ്ടി അദ്ദേഹം നടത്തിയത്. തേജസ്വിനി കൊൽഹാപുരിയുടെ 'അമ്മ കഥാപാത്രം മികച്ച പ്രകടനം കാഴ്ച വെച്ചു. രാഹുൽ ഭട്ട് പരാജിതനായ നടൻറെ (രാഹുൽ കപൂർ) കഥാപാത്രം അനായാസേന അവതരിപ്പിച്ചു. ജീവിതത്തിലും ഏകദേശം സമാന സ്വഭാവം ഉള്ള ജീവിതമാണെന്ന് ഞാൻ പിന്നീട് എവിടെയോ വായിച്ചിരുന്നു. റോണിത് റോയ് ക്രൂരനെന്ന തോന്നിപ്പിക്കുന്ന രണ്ടാം ഭർത്താവിൻറെ റോൾ മികച്ചതാക്കി. ഇൻസ്പെക്ടർ യാദവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗിരീഷ് കുൽക്കർണി അക്ഷരാർത്ഥത്തിൽ തകർപ്പൻ പ്രകടനം ആയിരുന്നു. ശക്തി കപൂറിൻറെ മകൻ സിദ്ധാന്ത് കപൂറിൻറെ ആദ്യ ചിത്രം കൂടി ആണിത്. തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു. ചൈതന്യ മിശ്ര എന്ന രാഹുലിൻറെ സുഹൃത്തായി വിനീത് കുമാർ സിംഗ് മികച്ച പ്രകടനം കാഴ്ച വെച്ചു. സുർവീൻ ചാവ്‌ല, അബീർ ഗോസ്വാമി തുടങ്ങിയർ മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആലിയ ഭട്ട് ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ടു.
മൊത്തത്തിൽ പറഞ്ഞാൽ അനുരാഗ് കശ്യപിന്റെ മികച്ച ഒരു ഡാർക്ക് മോഡ് ത്രില്ലർ ആണ്. ഒരു പുതിയ അനുഭവമാകും 130 മിനുട്ടുകളോളം ദൈർഘ്യമുള്ള അഗ്ലി
എൻ്റെ റേറ്റിംഗ് 8.2 ഓൺ 10

No comments:
Post a Comment