ദി ഹർട്ട് ലോക്കർ (2008)
Language : English
Genre : Drama | War
Director : Katheryn Begalow
IMDB : 7.8
The Hurt Locker Theatrical Trailer
ഞാൻ സെർജെന്റ് JT സാൻബോൺ, ഇപ്പോൾ ഇറാഖിൽ US Army Explosive Ordnance Disposal അഥവാ EOD ടീമിൽ ജോലി ചെയ്യുന്നു. ബോംബുകൾ കണ്ടെടുക്കുമ്പോൾ നിർവീര്യമാക്കുന്ന വളരെ വിഷമകരമായ ജോലിയാണ് ചെയ്യേണ്ടുന്നത്. ഈ മരണമണി മുഴക്കുന്ന ജോലിയിൽ തീരെ താല്പര്യമില്ല, വീട്ടിലേക്കു തിരിച്ചു പോകുന്ന നാൾ കാത്തു കഴിയുകയാണ്. അതിനിടെയിൽ ആണ്, എന്റെ ടീമിന്റെ സ്റ്റാഫ് സെർജെന്റ് മാത്ത്യു തോംപ്സൺ ബോംബ് നിർവീര്യമാക്കുന്ന ശ്രമത്തിനിടയിൽ കൊല്ലപ്പെടുന്നത്. കണ്മുന്നിൽ നടന്ന ഈ സംഭവത്തിൽ നിന്നും മുക്തമാകാൻ എനിക്കും എന്റെ പങ്കാളി ഓവനും കഴിഞ്ഞില്ല എന്നത് ആണ് വികൃതമായ സത്യം. മാത്യുവിന് പകരമായി സ്പെഷ്യലിസ്റ് ആയി വന്നതാണ് വിൽ എന്ന് വിളിക്കുന്ന വില്യം ജെയിംസ്.
അയാളുടെ നിലപാടുകളും സാഹസികതയും ഫീൽഡിലെ ഇടപെടലുകളും അതീവ അപകടകരമാം വിധത്തിൽ ആണ്. പ്രോട്ടോകോൾക്കെതിരായ ചെയ്തികൾ ആണ് ചെയ്തു കൂട്ടുന്നത്. അദ്ദേഹത്തിൻറെ ഈ ഒരു ക്രിയ കാരണം എനിക്കെന്റെ വീട്ടിലേക്കു ജീവനോടെ തിരിച്ചു പോകാൻ കഴിയുമോയെന്ന് അറിയില്ല.
ഇപ്പോൾ നിങ്ങൾ വിചാരിക്കും ഇതെന്റെ കഥയാണെന്ന്. ഇതെന്റെ കഥയല്ല, ഞാൻ അല്ല ഈ കഥയിലെ നായകൻ. അത് വില്യമാണ്.
2008ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡും മികച്ച സംവിധായികയ്ക്കുള്ള ഓസ്കാർ അവാർഡും ഉൾപ്പടെ ആറു അക്കാദമി അവാർഡ് നേടിയ ചിത്രത്തിനെ പറ്റിയാണ് വിവരിച്ചത്. ക്രിസ് ഹെഡ്ജസ് എഴുതിയ War is a Force that Gives Us Meaning എന്ന കാതറീൻ ബിഗാലോ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യുദ്ധഭൂമിയിൽ എന്താണ് നടക്കുന്നതെന്നു നമ്മുടെ കണ്മുന്നിൽ കാണുന്നതു പോലെയാണ് കാതറിൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അൽപം മെല്ലെയാണ് കഥയുടെ ആഖ്യാനമെങ്കിലും ഓരോ നിമിഷവും ഉദ്യോഗജനകവുമായാണ് ചിത്രം അരങ്ങേറുന്നത്. കഥാപാത്രങ്ങളുടെ പ്രകടനവും ഒന്നിനൊന്നു മെച്ചം. എടുത്തു പറയേണ്ട ഒന്നു ചിത്രത്തിൻറെ ക്യമാറ ചലിപ്പിച്ച ബാരി ആര്കറോയ്ഡിന്റെ കരവിരുതാണ്. ഒരു യുദ്ധഭൂമിയുടെ ഒറിജിനാലിറ്റി ക്യാമറയിലൂടെ പകർന്നു നൽകി. അതിനു ചേരുന്ന രീതിയിൽ പശ്ചാത്തല സംഗീതം മാർകോ ബെൽട്രാമിയും ബക് സാൻഡർസും നൽകി. ചിത്രത്തിൻറെ മൂട് നില നിർത്തുന്നതിൽ അവർ വഹിച്ച പങ്കു വളരെ വലുത് തന്നെയായിരുന്നു.മികച്ച എഡിറ്റിങ് ആയിരുന്നു മറ്റൊരു ആകർഷക ഘടകം.
ജെറമി റെന്നെറും ആന്തണി മാക്കിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതു വളരെ മികച്ച രീതിയിൽ ആയിരുന്നു. ജെറമി ഒരു പിടി മുന്നിൽ നിന്നു. രാജ്യത്തിനു വേണ്ടി മരുഭൂമിയിൽ വെയിലും മഴയും കൊണ്ട് കഷ്ടപ്പെടുന്ന ഓരോ പട്ടാളക്കാരുടെയും പ്രതിനിധികൾ ആയിരുന്നു അവർ. തുടർച്ചയായ ഈ യുദ്ധഭൂമിയിലെ ജീവിതത്തിൽ നിന്നും കിട്ടുന്ന Stress അവരുടെ മാനസിക നിലയെ ചൂഷണം ചെയ്യുന്നതൊക്കെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. ബ്രയാൻ ഗെറാഘട്ടി അവതരിപ്പിച്ച ഓവനും പ്രത്യേക പരാമർശം അർഹിക്കുന്നു. യുദ്ധം തീരെ താല്പര്യമില്ലാത്ത ഒരു പട്ടാളക്കാരൻ അദ്ദേഹത്തിൻറെ കഥാപാത്രം. റാൾഫ് ഫിയെൻസ്, ഗയ് പിയേഴ്സ്, ഡേവിഡ് മോർസേ തുടങ്ങിയ പ്രഗത്ഭർ ചെറിയ റോളുകൾ ആണെങ്കിലും നന്നായി തന്നെ ചെയ്തു,
ഒൻപതു വിഭാഗങ്ങളിൽ നോമിനേഷൻ നേടുകയും, അതിൽ ആര് പുരസ്കാരങ്ങൾ അക്കാദമി നിശയിൽ നേടിയ ചിത്രമാണ് ദി ഹർട്ട് ലോക്കർ. ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് മിക്സിങ്, മികച്ച സൗണ്ട് എഡിറ്റിങ് എന്നീ വിഭാഗത്തിൽ ആണ് പുരസ്കാരങ്ങൾ ലഭിച്ചത്.
കുറച്ചു ലൂപ്പ്ഹോൾസും ലോജിക്കില്ലായ്മ ഉണ്ടെങ്കിലും നഖങ്ങൾ കടിച്ചു തീർക്കാനുതകുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലെർ ആണ് ഈ ചിത്രം. ത്രില്ലർ ജോൻറെകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാവുന്നതാണ്.
എൻറെ റേറ്റിംഗ് 8.3 ഓൺ 10

No comments:
Post a Comment