കോൺഫിഡൻഷ്യൽ അസൈൻമെൻറ് (2017)
Language : Korean
Genre : Action | Comedy | Thriller
Director : Kim Sung-Hoon
IMDB : 6.4
Confidential Assignment Theatrical Trailer
രണ്ടു രാജ്യം. രണ്ടു ഗവൺമെന്റ്. രണ്ടു ഡിറ്റക്ടീവ്‌സ്. രണ്ടു ലക്ഷ്യങ്ങൾ. ഒരു ശത്രു.
നോർത്ത് കൊറിയയുടെ കറൻസി പ്ളേറ്റുകൾ മോഷണം നടത്തി സൗത്ത് കൊറിയയിലേക്ക് പലായനം നടത്തിയ ചാ കി സ്യൂങ്ങിനെ വലയിലാക്കാൻ അവിടുത്തെ ഇം ച്യുൽ റിയൂങ് സൗത്ത് കൊറിയയിലേക്ക് പോകുന്നു. നോർത്ത് കൊറിയൻ ഗവണ്മെന്റ് പ്രത്യേകമായി നിയോഗിച്ച ഒരു അന്വേഷകൻ ആണ് ഇം. ഇമ്മിനെ സഹായിക്കാന്‍ സൌത്ത് കൊറിയന്‍ ഡിറ്റക്ടീവ് ആയ കാങ് ജിൻ ടെയെ അവിടുത്തെ ഗവണ്മെന്റും നിയോക്കുന്നു. രണ്ടു പേർക്കും വെവ്വേറെ ലക്ഷ്യങ്ങൾ ആണ്, രണ്ടു പേരുടെ രീതികളും വ്യത്യസ്തം. ഇവർ എങ്ങിനെ ചാ കി സ്യൂങ്ങിനെ പിടിയിലാകുന്ന എന്നത് ശേഷഭാഗം.
യൂൻ ഹ്യോൺ സൊ എഴുതിയ ഈ ആക്ഷൻ ത്രില്ലർ കഥ സംവിധാനം ചെയ്തത് കിം സുങ് ഹുൻ ആണ്. ഒരു ഹൈബ്രിഡ് ത്രില്ലർ ആണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ്. തമാശയും അല്പം സീരിയസ്നസും സമാസമം ചാലിച്ച ഒരു ആക്ഷൻ എന്റർറ്റെയിനർ എന്ന് നിസംശയം വിളിക്കാൻ കഴിയുന്ന ഒരു കലാ സൃഷ്ടി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്യുൻ ബിൻ (ഫെറ്റൽ എൻകൗണ്ടർ, മില്യണർസ് ഫസ്റ്റ് ലവ് ഫെയിം), യൂ ഹേ ജിൻ തകർത്ത് വാരി. രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി നന്നായി തന്നെ വർക്ക്ഔട്ട് ചെയ്തു. ആക്ഷനിലും രണ്ടു പേരും മികച്ചു നിന്നു.
കഥയ്ക്ക് അത്ര കണ്ടു പ്രാധാന്യം ഇല്ലെങ്കിലും, ചടുലമായ വിഷ്വലുകളും ഫ്രയിമുകളും ആണ് ചിത്രത്തിൻറെ പ്രത്യേകത. സിനിമയുടെ ആഖ്യാനത്തിനൊത്ത പശ്ചാത്തല സംഗീതം മികച്ചു നിന്നു. ക്യാമറവർക്ക്, കാർ ചേസ് തുടങ്ങിയ ഒരു ഹോളിവുഡ് ലെവൽ ഉണ്ടായിരുന്നു.
ലീതൽ വെപ്പൺ, ബാഡ് കമ്പനി പോലെയുള്ള ചിത്രങ്ങളുടെ രീതി തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനാൽ പ്രേക്ഷകന്റെ ആസ്വാദനത്തിനു യാതൊരു ഇളക്കവും സംഭവിക്കില്ല. ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ധൈര്യമായി കാണാവുന്ന ചിത്രമാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ്.
എൻറെ റേറ്റിംഗ് 7.2 ഓൺ 10
No comments:
Post a Comment