Guardians Of The Galaxy Vol. 2 (2017)
ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി വോള്യം 2 (2017)
Language : English
Genre : Action | Adventure | Comedy | Sci-Fi
Director : James Gunn
IMDB : 8.2
Guardians Of The Galaxy Vol. 2 Theatrical Trailer
മൂന്നു വർഷം മുൻപ് മാർവലിൻറെ ഗാർഡിയൻസ് തീയറ്ററിൽ ഇറങ്ങുമ്പോൾ വെറും ട്രെയിലർ കണ്ടിട്ടുള്ള പ്രതീക്ഷ വെച്ച് മാത്രം തീയറ്ററിൽ കയറിയതാണ്. പ്രതീക്ഷകളറ്റ എനിക്ക് സിനിമ തന്നത് ഒരു പ്രത്യേക സന്തോഷവും ഉന്മേഷവും ആയിരുന്നു. ഒരു ലാഗുമില്ലാതെ മുഴുനീള സിനിമ എന്നങ്ങു ആസ്വദിച്ചു കണ്ടു. അന്ന് ഗ്രൂട്ട് ഇല്ലാണ്ടായപ്പോൾ റോക്കറ്റിൻറെ കൂട്ട് നഷ്ടപ്പെട്ടുവല്ലോ എന്നോർത്തു വിഷമിക്കുകയും ചെയ്തു. എന്നാൽ പുതുനാമ്പു വന്നത് കാണിച്ചു ആ സങ്കടം പെട്ടെന്ന് തന്നെ ഇല്ലാതാക്കി.
രണ്ടാം ഭാഗം തുടങ്ങുന്നത് അയേഷാ എന്ന രാജ്ഞിയുടെ ലോകത്തെ വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവിയെ വക വരുത്തി ഗൊമോറയുടെ സഹോദരിയായ നെബുലയെ മോചിപ്പിക്കുക എന്നുദ്ദേശത്തോടെ നിൽക്കുന്ന ഗാർഡിയൻസിനെയുമാണ്. അപ്പോഴാണ് കുഞ്ഞു ഗ്രൂട്ടിനെ സ്‌ക്രീനിൽ കാണിക്കുന്നത്. പിന്നണിയിൽ പൊരിഞ്ഞ യുദ്ധം നടക്കുമ്പോഴും നൃത്തം ചെയ്തു നടക്കുന്ന ഗ്രൂട്ടിൻറെ മേൽ നിന്നും നമുക്ക് കണ്ണെടുക്കാൻ കഴിയുകയില്ല. യുദ്ധത്തിന് ശേഷം റോക്കറ്റ് ആ ബാറ്ററിയിൽ ചിലതു മോഷ്ടിക്കുകയും ചെയ്യുന്നത് മൂലം ആയേഷാ രാജ്ഞിയുടെ കോപത്തിന് ഗാർഡിയൻസ് പാത്രമാകുന്നു. ആ യുദ്ധത്തിനിടയ്ക്ക് ക്വിലിൻറെ അച്ഛനായ ഈഗോ അവരുടെ രക്ഷയ്ക്കെത്തുന്നു. യുദ്ധത്തിനവസാനം ക്വിലാലിനെയും കൂട്ടരെയും ഈഗോ അയാളുടെ ഗ്രഹത്തിലേക്കു ക്ഷണിക്കുന്നു. അവിടെ പല രഹസ്യങ്ങളുടെയും ചുരുളഴിയുകയും ഒരിക്കൽ കൂടി ഗാർഡിയൻസ് പ്രപഞ്ചത്തിൻറെ രക്ഷകർ ആകുകയാണ്.
ഇത്തവണയും രക്ഷകരുടെ കഥയാണെങ്കിലും (സൂപ്പർ ഹീറോ ചിത്രങ്ങളുടെ പ്രധാന അജണ്ട അതാണല്ലോ) വളരെ മികച്ച രീതിയിൽ കഥ പറയുവാൻ ശ്രമിച്ചിട്ടുണ്ട്. VFX മികച്ചു നിന്നു, കഥാപാത്രങ്ങളെ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഥാഖ്യാനം ആദ്യ ഭാഗം പോലെ തന്നെ വളരെ വേഗതയാര്ജിച്ച ഒന്ന് തന്നെയായിരുന്നു. ആക്ഷനും കോമഡിയും ഒരു പടി കൂടി മേലെ തന്നെയായിരുന്നു. ചിരിക്കാനുള്ള വക എല്ലാവരും സംഭാവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് റോക്കറ്റ് - ഗ്രൂട്ട് - ഡ്രാക്സ് ടീം. ഗ്രൂട്ട് സ്‌ക്രീനിൽ വന്നു കഴിഞ്ഞാൽ വേറൊന്നും കാണാൻ തോന്നില്ല. അത്രയ്ക്ക് ക്യൂട്ട് ആയിരുന്നു ബേബി ഗ്രൂട്ട്. ശരിക്കും നമുക്ക് ഗ്രൂട്ടിനെ ഇഷ്ടപ്പെട്ടു പോകും. പശ്ചാത്തല സംഗീതം നിർവഹിച്ച ടൈലർ ബെറ്റ്‌സ് പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.
നല്ല രീതിയിൽ തന്നെ കഥ മുൻപോട്ടു പ്രയാണം നടത്തിയെങ്കിലും മികച്ചൊരു വില്ലന്റെ അഭാവം ക്ളൈമാക്സിലെല്ലാം നിഴലിച്ചു. പ്രേക്ഷകനിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്ന് തന്നെ പറയാം. എന്നിരുന്നാലും മൊത്തത്തിൽ ഒരു ആസ്വാദ്യകരമായ ചിത്രമായി മാറുകയും ചെയ്തു.

ക്രിസ് പ്രാറ്റ് തൻറെ ക്വിൽ അഥവാ സ്റ്റാർ-ലോർഡ് എന്ന കഥാപാത്രം മോശമാക്കിയില്ല. കോമഡിയിലും ആക്ഷനിലും സെന്റിമെൻറ്സിലും അദ്ദേഹം നന്നായി അവതരിപ്പിച്ചു.
ഗൊമോറയായി സോയി സൽടാനയും നെബുല ആയി കാരൻ ഗില്ല്യനും നല്ല പ്രകടനം കാഴ്ച വെച്ചു. ഡേവ് ബാറ്റിസ്റ്റ ഡ്രാക്സ് ആയി തകർപ്പൻ പ്രകടനം ആയിരുന്നു. കോമഡി ഒക്കെ അനായാസമായിട്ടാണ് കൈകാര്യം ചെയ്തത്.
ക്വില്ലിന്റെ അച്ഛനായ ഈഗോയെ അവതരിപ്പിച്ചത് കർട്ട് റസൽ ആയിരുന്നു. എഴുപതിനടുത്തു പ്രായം വരുന്ന കർട്ടിന്റെ ഗ്ളാമറിനൊരു കോട്ടം തട്ടിയിട്ടില്ലായെന്നു തോന്നിപ്പോകും. അഭിനയം മോശമല്ലായിരുന്നു.
റാക്കറ്റിനു ശബ്ദം കൊടുത്ത ബ്രാഡ്ലി കൂപ്പറും ബേബി ഗ്രൂട്ടിനു ശബ്ദം കൊടുത്ത വിൻ ഡീസലും തകർത്തു വാരി. യോണ്ടുവിനെ അവതരിപ്പിച്ച മൈക്കേൽ റൂക്കറിന് ഇത്തവണ അല്പം മികച്ച റോൾ ലഭിക്കുകയും അതദ്ദേഹം നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.
സിൽവസ്റ്റർ സ്റ്റാലോൺ, വിങ് റെയിംസ്, മിഷേൽ യോ, ഡേവിഡ് ഹാസൽഹോഫ്, തുടങ്ങിയവർ കാമിയോ വേഷങ്ങളിൽ വന്നു പോവുകയും ചെയ്തു.
മൊട്ടത്തത്തിൽ എനിക്കൊത്തിരി ഇഷ്ടപ്പെട്ട ചിത്രമായി മാറി ഗാർഡിയൻസ് 2, ഒന്നാം ഭാഗത്തിന്റെ അത്രയും എത്തിയോ എന്ന് ചോദിച്ചാൽ, എത്തിയില്ലെങ്കിലും, രണ്ടേകാൽ മണിക്കൂർ ജീവിതത്തിൻറെ വ്യഥകളൊന്നും ആലോചിക്കാനുള്ള സമയം തരാത്ത ഒരു അടിപൊളി ചിത്രം. തീയറ്ററിൽ നിന്നും കാണുവാൻ ശ്രമിക്കുക.
എൻറെ റേറ്റിങ് 9 ഓൺ 10 (എട്ടാണ് കൊടുക്കാൻ ഉദ്ദേശിച്ചത്, കുട്ടി ഗ്രൂട്ടിനു ഞാൻ ഒരു മാർക് കൂടി കൂടുതൽ കൊടുക്കുന്നു.. LOVE YOU GROOT)