കാട്രു വെളിയിടൈ (2017)
Language : Tamil
Genre : Drama | Romance
Director : Mani Rathnam
IMDB : 6.8
Kaatru Veliyidai Theatrical Trailer
എയർഫോഴ്സിലെ ഒരു മികച്ച ഫൈറ്റർ ആണ് വരുൺ എന്ന ഞാൻ. വിസി എന്ന് എല്ലാവരും എന്നെ വിളിക്കും. ജീവിതത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ ജീവിച്ച ഞാൻ ഒരു വലിയ അപകടത്തിൽ പെട്ട് ബോധം പോയി ആശുപത്രി കിടക്കയിൽ ആദ്യം കണ്ണ് തുറക്കുമ്പോൾ ആണ് വേനൽകാലത്തിലെ മഞ്ഞുതുള്ളി പോലെ സുന്ദരമായ അവളുടെ വദനം കാണുന്നത്. സ്വതവേ സ്വാർത്ഥനും പ്ലേബോയുമായ എനിക്ക് അവളോട് അനുരാഗം തോന്നി. രണ്ടു മൂന്നു തവണ അവളെ കണ്ടുമുട്ടിയപ്പോഴാണ് അവൾ എൻറെ മൺമറഞ്ഞ സുഹൃത്തായ രവി എബ്രഹാമിന്റെ സഹോദരി ആണെന്ന് മനസിലാക്കുന്നത്. അതെനിക്ക് കൂടുതൽ സന്തോഷം നൽകി. അവൾക്കെന്നെ ജീവനായിരുന്നു, പക്ഷെ എന്റെ പിടിവാശിയും ധാർഷ്ട്യവും ഞാൻ അവളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ വരുതിയിൽ നിർത്താനാണ് ശ്രമിച്ചത്.എനിക്കവളോട് ഒത്തിരി ഇഷ്ടമാണ്, പക്ഷെ എന്നാൽ അതിലുമുപരി ഞാൻ എന്നെയാണ് ഇഷ്ടപ്പെടുന്നത്. എനിക്കറിയാം, അവൾ അര്ഹതപ്പെട്ടവളല്ല എന്ന്, പക്ഷെ ഇന്ന് പാകിസ്ഥാനിലെ ഈ തടവറയിൽ കിടക്കുമ്പോൾ മനസിലാക്കുന്നു, അവളെ ഞാൻ എന്ത് മാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നു. അവളെ ഒരു നോക്ക് കാണണമെന്ന്!! അവളോട് മാപ്പു പറയണമെന്ന്!! എനിക്കിവിടുന്നു എങ്ങിനെയും പുറത്തു ചാടിയെ മതിയാകൂ.. ഇവിടെയുള്ള എന്റെ ഏകാന്തത എന്നെ കൊല്ലുന്നു. അതിനു ഞാൻ എന്തും ചെയ്യും.
മണിരത്നം ഇത് വരെ ചെയ്തിട്ടുള്ള എല്ലാ പ്രണയചിത്രങ്ങളും ഒന്ന് വിശകലനം ചെയ്‌താൽ, ഒരു സാധാരണ spoonfeeding പൈങ്കിളി പ്രണയകഥകൾ അല്ല എന്ന് നമുക്ക് മനസിലാകും. അലപായുതേ, ഓകെ കണ്മണി, ദിൽ സെ, ബോംബെ, റോജ, ഗീതാഞ്ജലി,മൗനരാഗം മുൻപ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള പ്രണയകഥകളാണ്. ഇതെല്ലാം കണ്ടു കഴിഞ്ഞാൽ തന്നെ മനസിലാകും, പ്രണയത്തിലുണ്ടാവുന്ന സങ്കീർണതയും പിരിമുറുക്കങ്ങളും വിരഹങ്ങളും ആകും പറയാനുണ്ടാവുക. കാർത്തിയും അദിതിയും നായകനായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന കാട്രു വെളിയിടൈ എന്ന ചിത്രം പറയുന്നതും മറ്റൊന്നുമല്ല. വിഷയം പ്രണയം തന്നെ. എന്നാൽ രണ്ടു വിത്യസ്ത ധ്രുവങ്ങളിൽ ഉള്ള രണ്ടു പേരുടെ പ്രണയമാണ് ഇത്തവണ അദ്ദേഹം പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീയെ ആണിന്റെ കാൽക്കീഴിൽ കഴിയുന്ന ഒരു പെണ്ണ് മാത്രമാണ് എന്ന് കരുതുന്ന നായകനും, സ്വന്തമായി ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കണം എന്ന് വിചാരിക്കുന്ന നായികയും ആണ്, അവരുടെ ഇടയിൽ ഉണ്ടാവുന്ന പ്രത്യേകിച്ച് നായകൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വികാര പ്രണയ പരവശയായ ഒരു നായികയെയും കാണാൻ കഴിയും. ഇന്നത്തെ കാലത്തു വളരെ വിരളമായി കാണുന്ന ഒരു പെൺകുട്ടി. സിനിമാ കാഴ്ചകൾക്കിടെ പലപ്പോഴും വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന എന്നിലെ ഞാനേ കാർത്തിയുടെ വരുണിൽ കാണാൻ കഴിഞ്ഞു. ഒരു കാരണവുമില്ലാതെ പ്രണയിനിയോട് കലഹിച്ചും നിർബന്ധം പിടിച്ചും എന്റെ ദുശാഠ്യത്തിലും എന്റെ കൂടെ നിന്ന പെൺകുട്ടി. അവളെയും കാണാൻ കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം അതെ പറ്റി ചിന്തിക്കുമ്പോഴും ഈ സിനിമ കാണുമ്പോളും എന്നെ കുറ്റബോധം വേട്ടയാടികൊണ്ടേയിരുന്നു എന്നത് മറച്ചു വെയ്ക്കാൻ കഴിയാത്ത ഒരു സത്യം.
ഇനി സിനിമയിലേക്ക് തിരിച്ചു വരാം. ഈ പ്രണയകഥ തീർച്ചയായും സമൂഹത്തിലുള്ള എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല. സിനിമാസംവിധാന രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു സംവിധായകനാണ് മണിരത്നം. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയകഥയാണ് അദ്ദേഹം ഇത്തവണ തിരഞ്ഞെടുത്തത്. അദ്ദേഹം അത് മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. സംഭാഷണങ്ങൾ എല്ലാം തന്നെ മികച്ചു നിന്നു. പ്രണയം തോന്നിപ്പിക്കുന്ന മികച്ച സംഭാഷണങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ, അദ്ദേഹം ചെയ്ത ഏറ്റവും വലിയ ഒരു അബദ്ധം പാകിസ്ഥാൻ ജയിലിൽ നിന്നും ചാടുന്ന കാർത്തിയെയും കൂട്ടരെയും കാണിക്കുന്നത്. ഇത്ര വലിയ ഒരു ബ്ലണ്ടർ ആയ സീൻ ഈ അടുത്ത കാലത്തു കണ്ടിട്ടില്ല. ജയിൽ ചുമര് തുറക്കുന്നതൊക്കെ ഷോഷാങ്ക് റിഡംപ്ഷനെ ഓർമ്മിപ്പിച്ചു. പിന്നീട് പാകിസ്ഥാൻ പോലീസിനെ എല്ലാം കബളിപ്പിച്ചു ബോർഡർ കടക്കുന്നതൊക്കെ എത്ര അസഹനീയവും അവിശ്വസനീയവുമായി തോന്നി. വളരെ മോശം എന്ന് മാത്രമേ പറയേണ്ടൂ. ഇങ്ങനെയാരുന്നെങ്കിൽ, പാകിസ്ഥാൻ ജയിലുകളിൽ ഒരു ഇന്ത്യൻ സൈനികനും ജയിൽശിക്ഷ അനുഭവിക്കില്ലായിരുന്നല്ലോ..
രവി വർമൻറെ ക്യാമറ മികച്ചു നന്നു. ചിത്രത്തിലെ മറ്റൊരു നാടി ആണ് വളരെ മനോഹരമായ പല തരം ഫിൽറ്ററുകളും മറ്റും ഉപയോഗിച്ചിട്ടുള്ള ഫ്രയിമുകൾ. ജീവിതത്തിൽ ഒരിക്കളെങ്കിലും കാശ്മീരിൽ പോകണമെന്നുള്ള ആശാ ഈ ചിത്രം കാണുന്നവരിൽ ഉണ്ടാകും. അത്ര മികവുറ്റ രീതിയായിരുന്നു. ലെ ലഡാക്കും, സെർബിയയും ആയിരുന്നു കൂടുതലും ഷൂട്ട് ചെയ്തിരുന്നത്. ഈ രണ്ടു സ്ഥലത്തിന്റെയും മനോഹാരിത ചിത്രത്തിലുടനീളം നമുക്ക് പകർന്നു തന്നു രവി വർമൻ. കഥാപാത്രത്തിന്റെ കൂടി സഞ്ചരിക്കാനും അദ്ദേഹത്തിന്റെ ക്യാമറ മറന്നില്ല. അദിതിയുടെ സൗന്ദര്യം കാൻവാസിൽ പകർത്തി അവരെ ഇന്നോളം കണ്ടിട്ടുള്ളതിൽ സുന്ദരിയായി തോന്നിപ്പിച്ചു. പാട്ടുകളുടെ ചിത്രീകരണത്തിലും ഒരു വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിച്ചതും അഭിനന്ദനീയം തന്നെ. അഴഗിയെ എന്ന ഗാനത്തിൽ ഉപയോഗിച്ച പല തരാം ഫിൽറ്ററുകളും ആംഗിളുകളും തന്നെ ഉദാഹരണം.
എ ആർ റഹ്‌മാൻ.. ഈ മനോഹരമായ പേരുള്ള വ്യക്തി ആണ് ഈ ചിത്രത്തെ തീയറ്ററിൽ കാണുവാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിൻറെ ചിത്രത്തിലെ പാട്ടുകൾ മാത്രമല്ല പശ്ചാത്തല സംഗീതവും തീയറ്ററിൽ നിന്നും അനുഭവിക്കേണ്ടതാണ്. ഇവിടെയും എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. പാട്ടുകൾ സിനിമയിലൂടെനീളം ഉപയോഗിച്ച രീതിയും സന്ദര്ഭത്തിനനുയോജ്യമായി അവലംബിച്ച സംഗീതവും ചിത്രത്തിന് കൊടുത്ത ഊർജം ചില്ലറയല്ല. എല്ലാ പാട്ടുകളും കേൾക്കാൻ വളരെ രസമുള്ളതാണ്. വർണം വാരി വിതറിയ സാരട്ടു വണ്ടിയിലെയും, സെർബിയൻ കാഴ്ചകൾ കാണിച്ചു തന്ന ജുഗ്‌നിയും, ഒരു പുതു ആശയം കൈക്കൊണ്ട അഴഗിയെ, മഞ്ഞു മൂടിയ വാൻ വരുവാനും, സൽസ പാർട്ടി ഡാൻസ് ഒക്കെ നിറഞ്ഞ വിത്യസ്ത ഗാനങ്ങളുടെ ഒരു സമാഹരണം തന്നെയായിരുന്നു.
ശാം കൗശൽ നിർവഹിച്ച ആക്ഷൻ കൊറിയോഗ്രാഫി പ്രത്യേകിച്ചും ചേസിലും മറ്റും യാതൊരു വിധ നിലവാരവും പുലർത്തിയില്ല എന്നത് വിഷമകരമായ കാര്യം. എന്നാൽ ബ്രിന്ദയുടെ കൊറിയോഗ്രാഫി മികച്ചു നിൽക്കുകയും ചെയ്തു.
കാർത്തി വരുൺ എന്ന തന്റെ കഥാപാത്രം തരക്കേടില്ലാതെ ചെയ്തു. പക്ഷെ പലയിടങ്ങളിലും അദ്ദേഹത്തിൻറെ പോരായ്മ വ്യക്തമായിരുന്നു. ആർ. മാധവൻ അല്ലെങ്കിൽ സൂര്യ ഈ വേഷം ചെയ്തിരുന്നുവെങ്കിലെന്നു ഒരു നിമിഷം ആശിച്ചു പോയി. വികാരതീവ്രത വരുന്ന സീനിലൊക്കെ അദ്ദേഹത്തിൻറെ സ്ഥിരം പ്രക്രിയയായ കണ്ണുരുട്ടൽ തോന്നി. എന്നെ അമ്പരപ്പിച്ചു കളഞ്ഞത് അദിതിയാണ്. മികച്ച അഭിനയം ആണ് അവർ കാഴ്ച വെച്ചത്. ഡയലോഗ് ഡെലിവെറിയിലും അഭിനയത്തിലും അവർ കാർത്തിയെ ശരിക്കും നിഷ്പ്രഭമാക്കി കളഞ്ഞു. സൗന്ദര്യം !!! ഹോ!!! ഓരോ ഫ്രെയിമിലും അവരെ കാണാൻ ഒരു പ്രത്യേക ചേല് തന്നെയുണ്ടായിരുന്നു.
RJ ബാലാജി അധികം ഡയലോഗ് ഒന്നുമില്ലാരുന്നുവെങ്കിലും അൽപം ചിരി സിനിമക്ക് പകരാനായി. നന്നായി തന്നെ ചെയ്തു. സ്ഥിരം ചളിയിൽ നിന്നുമൊക്കെ ഒരു മുക്തി. അദിതിയുടെ ലീലയുടെ കൂട്ടുകാരിയായി വന്ന നിധി എന്ന ഡോക്ടറെ അവതരിപ്പിച്ച രുക്മിണി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ ഡാൻസ് നല്ല രസമുണ്ടായിരുന്നു കാണുവാൻ. കെപിഎസി ലളിത, ഡൽഹി ഗണേഷ് തുടങ്ങിയവരും തങ്ങളുടെ റോളുകൾ തരക്കേടില്ലാതെ ചെയ്യുകയും ചെയ്തു.
മൊത്തത്തിൽ പറഞ്ഞാൽ എന്റെ ജീവിതവുമായി അൽപം കലർന്ന് കിടക്കുന്നതും കുറച്ചു അപാകതകൾ ഉണ്ടെങ്കിലും എനിക്ക് കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമായി മാറി കാട്രു വെളിയിടൈ.
റഹ്‌മാൻജിയുടെ സംഗീതം, രവി വർമൻറെ ക്യാമറയും, ബ്രിന്ദയുടെ ഡാൻസ് കൊറിയോഗ്രാഫി, അദിതിയുടെ സൗന്ദര്യവും, പിന്നെ ഒരു പ്രണയകഥയ്ക്കും വേണ്ടി ഒരു തവണ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമായി മാറുന്നു കാട്രു വെളിയിടൈ.
എൻറെ റേറ്റിംഗ് 7 ഓൺ 10

No comments:
Post a Comment