അനുരാഗകരിക്കിൻ വെള്ളം (2016)
Spoilers ഉണ്ടാവാം..
"അനുരാഗകരിക്കിൻ വെള്ളം" ഈ ചിത്രത്തിന് ഇടാൻ ഇതിലും മനോഹരമായ ഒരു പേര് വേറെയുണ്ടാവില്ല. ഒരു ചെന്തെങ്ങിന്റെ കരിക്കു തെങ്ങിൽ നിന്നും വെട്ടിയിറക്കുമ്പോൾ തന്നെ കുടിച്ച ഒരു അനുഭൂതി ആണ് ചിത്രം എനിക്ക് നൽകിയത്.
പ്രിത്വിരാജിന്റെ ഓഗസ്റ് സിനിമാസ് നിർമ്മിച്ച് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്തു ബിജു മേനോൻ, ആസിഫ് അലി, ആശാ ശരത്, പുതുമുഖമായ രജിഷ വിജയൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം. മലയാള മനോരമയുടെ എഡിറ്റർ ആയിരുന്ന നവീൻ ഭാസ്കർ ആണ് ഈ അച്ഛന്റെയും മകന്റെയും പ്രണയകഥകൾ എഴുതിയത്. ണ്ടിട്ട് മാസങ്ങൾ ആയെങ്കിലും തിരക്ക് കാരണം ഇപ്പോഴാണ് എഴുതാൻ അല്പം സമയം കിട്ടിയത്.
രണ്ടു തലമുറകളുടെ പ്രണയവും നഷ്ടപ്രണയവും ആണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. സംവിധായകൻ എടുത്ത ഈ വിഷയം ആണ് ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത്. പ്രണയം അല്ലെങ്കിൽ അനുരാഗം ഓരോ മനുഷ്യനിലും എങ്ങിനെ ആണ് ഉത്ഭവിക്കുന്നത്, അത് എന്ത് മാത്രം സ്വാധീനം ചെലുത്തുന്നു എന്ന് സംവിധായകൻ ആയ ഖാലിദ് റഹ്‌മാൻ വളരെ തന്മയത്വത്തോട് കൂടി അഭ്രപാളിയിൽ അവതരിപ്പിച്ചിരിക്കുന്നു. കഥയിലോട്ടു ഞാൻ അധികം കടക്കുന്നില്ല, കാരണം ഇത് വായിക്കുന്ന എല്ലാവരും ചിത്രം കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു. നിരവധി കഥാപാത്രങ്ങൾ ഉള്ള ചിത്രമാണെങ്കിലും ഞാൻ നാല് പ്രധാന കഥാപാത്രങ്ങളുടെ അനാവരണം ആണ് ചെയ്യുന്നത്.
ഇപ്പോഴത്തെ തലമുറയിലെ യുവത്വത്തിന്റെ നേർകാഴ്ച ആണ് ആസിഫ് അലി അവതരിപ്പിച്ച അഭി എന്ന കഥാപാത്രം. ആർക്കിടെക്ട് ആയ അഭിയ്ക്ക് തന്റെ കരിയറിൽ വലുതായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഉണ്ട് പക്ഷെ സ്വന്തമായി ഒരു അഭിപ്രായം എടുക്കാനുള്ള കഴിവോ അല്ലെങ്കിൽ ഉത്തരവാദിത്വമോ എടുക്കാൻ കഴിയുന്നുമില്ല.. പല കാര്യങ്ങൾക്കും കൂട്ടുകാരുടെ ഉപദേശം സ്വീകരിക്കുന്ന അഭിയെ നമുക്കിവിടെ കാണാൻ കഴിയും. അവിടെ പക്വതയില്ലായ്മ ആണ് വെളിപ്പെടുന്നത്. കൂടെ കോളേജിൽ പഠിച്ച എലിസബേത് എന്ന എലിയുമായുള്ള പ്രണയം പലപ്പോഴും ഒരു ബാധ്യതയായി മാറുന്നു. കാരണം എലിയ്ക്കു അഭിയുടെ മേൽ ഉള്ള ആ വൈകാരികമായ അടുപ്പവും ഫോണിൽ കൂടി ഓരോ നിമിഷവും ഇടവിട്ടുള്ള സംവാദവും എല്ലാം അസ്വസ്ഥമാക്കുന്നുമുണ്ട്. ഇവിടെ, അഭി എലിയുടെ സ്നേഹം മനസിലാക്കാൻ ശ്രമിക്കുന്നില്ല, എന്നാൽ മനസിലാക്കി വരുമ്പോഴേക്കും വൈകിയും പോകുന്നു. ഇത് ഒരു വിധം എല്ലാ ചെറുപ്പക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നതാണ്. സാഹചര്യങ്ങൾ അനുകൂലമായിരുന്നിട്ടും യഥാർത്ഥ പ്രണയം മനസിലാക്കാൻ എപ്പോഴും വൈകിപ്പോകുന്നത് മൂലം നഷ്ടപ്പെടുന്ന പ്രണയം കാണുവാൻ സാധിക്കും. ആസിഫ് അലി വളരെ മികച്ച രീതിയിൽ തന്നെ ഈ റോൾ അവതരിപ്പിച്ചു. ഒരു നടനായി വളരെയേറെ അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ട്, അത് പല സീനുകളിലും നമുക്ക് കാണാൻ കഴിയും.
എലിസബേത് അഥവാ എലിയെ അവതരിപ്പിച്ച റെജിഷ വിജയൻ ഒരു പുതുമുഖമെന്നു ഒരിക്കൽ പോലും പ്രേക്ഷകന് തോന്നാത്ത വിധം അഭിനയിച്ചു. അത്രയ്ക്ക് സ്ഫുരിക്കുന്ന പ്രകടനം ആയിരുന്നു അവരുടേത്. അപക്വമായ എലി എന്ന പ്രണയിനിയിൽ നിന്നും പക്വതയാർന്ന ഒരു സ്ത്രീയിലേക്കുള്ള പരിവർത്തനം വിശ്വാസയോഗ്യമായി തന്നെയാണ് അവർ കൈകാര്യം ചെയ്തത്. ഇന്ന് വളരെ കുറച്ചു മാത്രം കണ്ടു വരുന്ന പെൺകുട്ടികളുടെ പ്രതിനിധി ആണ് എലിസബേത്. ഓരോ ചെറിയ അനുഭവം ഓർമ്മകളിൽ മുത്തായി കാത്തു സൂക്ഷിക്കുന്ന എലിയ്ക്കു അഭിയെ പിരിഞ്ഞിരിക്കുന്നതു അത്ര എളുപ്പമായിരുന്നില്ല. അഭിയുടെ ഓരോ ചലനങ്ങളും അറിഞ്ഞിരിക്കാൻ അവൾ കൊതിച്ചു, പക്ഷെ അഭിയ്ക്കതു അരോചകമാകുന്നത് അറിഞ്ഞിരുന്നില്ല.. പിന്നീട് യാഥാർഥ്യത്തെ തിരിച്ചറിഞ്ഞു സോണിയെ വരാനായി തിരഞ്ഞെടുക്കാൻ അല്പം വേദനയോടു കൂടി അവൾക്കു കഴിഞ്ഞു. അതെ സമയം, രഘു എന്ന അഭിയുടെ അച്ഛനോട് അയാളുടെ കൗമാര പ്രണയിനി ആയിരുന്ന അനുരാധ എന്ന സ്ത്രീയായി ഫോണിൽ സംസാരിച്ചു കൊണ്ട് അയാളുടെ ജീവിതത്തിൽ തന്നെ മാറ്റം വരുത്താൻ കഴിയുന്നുണ്ട് എലി എന്ന കഥാപാത്രത്തിന്. ഈ ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം എന്റെ അഭിപ്രായത്തിൽ എലിസബേത് ആയിരുന്നു.
രഘു ഒരു നല്ല പോലീസുകാരൻ ആണ്. തെറ്റുകൾ കൺമുൻപിൽ കണ്ടാൽ അതിനെതിരെ പ്രതികരിക്കുന്ന പോലീസുകാരൻ. ഭാര്യയും രണ്ടു കുട്ടികൾ ഉണ്ടെങ്കിലും അവരോടു രഘുവിന് അത്ര കണ്ടിഷ്ടമല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, തന്റെ യുവത്വത്തിൽ ഉണ്ടായ ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മയിൽ ആയിരുന്നു രഘു എന്നും. അതിനാൽ സുമ എന്ന ഭാര്യയോടും കുട്ടികളോടും സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാനും പെരുമാറാനും അയാൾ മറന്നു പോവുകയും ചെയ്യുന്നു. തന്റേതായ ലോകത്തിന്റെ ചട്ടക്കൂടിൽ നിന്നും പൊളിച്ചു വരാൻ അയാൾ ശ്രമിച്ചിരുന്നുമില്ല. പക്ഷെ, ഒരു ദിവസം അപ്രതീക്ഷിതമായി തന്റെ മുൻപ്രണയിനിയായ അനുരാധയെ കാണുന്നത് മൂലം അയാളുടെ ജീവിതം വേറെ ഒരു തലത്തിലൂടെ കൊണ്ട് പോകുന്നു. അനുരാധയെ എങ്ങിനെയും കണ്ടുമുട്ടി സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നു. എലിസബേത് അനുരാധയെന്ന ഭാവേന രഘുവിനോട് സംസാരിക്കുകയും എങ്ങിനെ ഒരു നല്ല ഭർത്താവ്, ഒരു നല്ല അച്ഛൻ ആകണം എന്ന് പഠിപ്പിച്ചു കൊടുക്കുന്നു. അനുരാധ എന്ന കഥാപാത്രം രഘുവിനെ ഒരു നല്ല മനുഷ്യൻ ആക്കി തീർക്കുന്നു. അനുരാധയോട് താൻ തുടർന്ന് പോരുന്ന സല്ലാപം അത് തന്റെ ഭാര്യയിൽ നിന്നും അയാൾ മറച്ചു വെയ്ക്കുന്നുമില്ല. അവസാനം, തനിക്കു പറ്റിയ തെറ്റ് തന്റെ മകന് ആവർത്തിക്കരുത് എന്ന ചിന്ത അഭിയെയും എലിയെയും കൂട്ടി യോജിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. ബിജു മേനോൻ ലഘുവായ തിളക്കമാർന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ശരിക്കും അയാൾക്ക് വേണ്ടി ജന്മമെടുത്ത കഥാപാത്രമാണോ എന്ന് വരെ തോന്നിപ്പോവും.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു ആശാ ശരത് അവതരിപ്പിച്ച സുമ എന്ന കഥാപാത്രം. ഒരു ശരാശരി വീട്ടമ്മയെ അതിന്റേതായ പൂര്ണതയിലെത്തിക്കാൻ ആശാ ശരത്തിനു കഴിഞ്ഞു. അധികം ഡയലോഗുകൾ ഇല്ലെങ്കിലും, ശരീരഭാഷ കൊണ്ടും നോട്ടം കൊണ്ടും ഭാവം കൊണ്ടും തന്റെ കഥാപാത്രം എന്താവശ്യപ്പെടുന്നുണ്ടോ അതെല്ലാം പ്രേക്ഷകന് നൽകുന്നുണ്ട്. തന്റെ ഭർത്താവിൽ നിന്നും ഒരു സ്നേഹത്തോടെയുള്ള വാക്കോ നോക്കൂ ഇലാതെയിരുന്നിട്ടും പതിയെയും മക്കളെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു ഉത്തമ കുടുംബിനി തന്നെയാണ് സുമ. ഇന്ന് സമൂഹത്തിലുള്ള ഭൂരിഭാഗമാ സ്ത്രീകളും സുമ എന്ന കഥാപാത്രത്തെ കണ്ടു പഠിച്ചാൽ പല വിവാഹമോചനങ്ങളും കാറ്റിൽ പറത്താൻ കഴിയും. ഒരു മെക്കാനിക്കൽ ജീവിതം നയിക്കുന്ന സ്ത്രീ പക്ഷെ സ്നേഹത്തിലിന്റെ പ്രത്യാശാ കിരണങ്ങൾ എന്നെങ്കിലും തന്റെ മേൽ വരുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നു. പ്രത്യാശ ആണല്ലോ മനുഷ്യനെ ജീവിപ്പിക്കാൻ ഉതകുന്ന പ്രധാന ഘടകം. രഘുവിനു തന്റെ മുൻപ്രണയിനിയുമായിട്ടുള്ള സംവാദം അവർക്കു യാതൊരു രീതിയിൽ പ്രശ്നം ഉണ്ടാക്കുന്നില്ല, കാരണം അവിടെ നമ്മളെ സൂചിപ്പിക്കുന്നത് അവർക്കു രഘുവിന് മേലുള്ള വിശ്വാസം തന്നെയാണ്. ആ വിശ്വാസം അവരുടെ ജീവിത ഫലഭൂയിഷ്ഠമാക്കുന്നുമുണ്ട്. ആദ്യമായിട്ട് രഘു അനുരാധയെ കാണാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, അവർക്കു വേണ്ടി മധുര പലഹാരങ്ങളും എല്ലാം ചെയ്തു രഘുവിനെ യാത്ര അയക്കുന്നുമുണ്ട് സുമ എന്ന വീട്ടമ്മ.
അഭിയുടെ കൂട്ടുകാരായി അഭിനയിച്ച സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, രഘുവിന്റെ സുഹൃത്ത് ആയി അഭിനയിച്ച സുധീർ കരമന, എലിയുടെ അച്ഛനായി വന്ന മണിയൻപിള്ള രാജു, രഘുവിന്റെ മേലാളൻ ആയ ഇർഷാദ്, സോണിയായി വന്ന നാജി എന്നിവർ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അനുരാധ എന്ന ചെറിയ റോൾ മുൻകാല നായിക നന്ദിനിയും അഭിനയിച്ചു. ഇവരുടെ കൂട്ടുകെട്ട് നല്ല ചിരി പകർന്നു നൽകി. എല്ലാവരും മികച്ച രീതിയിൽ തന്നെ സിനിമയെ മുന്നോട്ടു കൊണ്ട് പോകാനുള്ള ചേരുവകൾ ചേർത്തു.
ആസിഫ് അലിയ്ക്കു 10-15 വയസു മാത്രം വിത്യാസം മാത്രമുള്ള ആശാ ശരത്തും ബിജു മേനോനും, ആസിഫിന്റെ മാതാപിതാക്കൾ ആയി വന്ന ആ ഒരു ധീരമായ സമീപനം എത്ര അഭിനന്ദിച്ചാലും മതി വരില്ല.
പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. സന്ദർഭത്തിനനുസരിച്ചു തന്നെ അദ്ദേഹം സംഗീതം നൽകി. പക്ഷെ, പാട്ടുകൾ താരതമ്യേന ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ.
ജിംഷി ഖാലിദിന്റെ ഛായാഗ്രാഹണം നന്നായിരുന്നു. ഖാലിദ് റഹ്‌മാന്റെ വേഗതയാർന്ന ആഖ്യാനത്തിനു അത് ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. ഒരു കവിത പോലെ മനോഹരം ആയിരുന്നു അനുരാഗ കരിക്കിൻ വെള്ളം.
നവീൻ ഭാസ്കർ ഒരിക്കൽ പറയുകയുണ്ടായി, "തന്റെ കൂട്ടുകാരുടെയും എന്റെയും ജീവിതത്തിലെ ഏടുകൾ ആണ് ഈ ചിത്രത്തിൻറെ ആധാരം" എന്ന്. അത് കൊണ്ട് തന്നെയാവും ഈ ചിത്രം എനിക്ക് ഇത്ര ഹൃദ്യമാവാനും കാരണം.
എന്റെ റേറ്റിങ് 8.8 ഓൺ 10
അവസാനം അച്ഛൻ മകനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "പ്രേമം വരും, പോകും... പോയാലും എന്തെങ്കിലുമൊക്കെ തന്നിട്ടേ പോകൂ". എന്തർത്ഥഗർഭമായ വരികൾ ആണ്. അതെങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നതാണ് അതിൻറെ സവിശേഷതയും..