The Witch (2015)
ദി വിച്ച് (2015)
Language : English
Genre : Horror | Drama
Director : Robert Eggers
IMDB : 6.9
ഒരു മികച്ച ഹൊറർ ചിത്രം ഉണ്ടാക്കുവാൻ ജംപ്സ്‌കെയറുകളോ, കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലുകളോ, ഗ്രാഫിക്സോ ഒന്നും വേണ്ടാ എന്ന് തെളിയിച്ചിരിക്കുകയാണ് റോബർട് എഗേഴ്‌സ് എന്ന പുതുമുഖ സംവിധായകൻ.
ഹൊറർ സിനിമ പ്രേമിയൊന്നുമല്ല ഞാൻ, എന്നിരുന്നാലും പലപ്പോഴായി കാണാൻ ശ്രമിക്കാറുണ്ട്. വിച്ച് എന്ന ഈ ചിത്രം കാണാൻ അല്പം വൈകിപ്പോയി എന്ന് പറയാം.
പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ഏഴു പേർ അടങ്ങിയ ഒരു ഈശ്വര വിശ്വാസം കൂടിയ കർഷക കുടുംബത്തെ തങ്ങളുടെ ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെടുന്നു. അവർ ഒരു വലിയ കാടിന് ഇടയിൽ ഒരു ചെറിയ ഫാം ഉണ്ടാക്കി താമസമാക്കുന്നു. ഒരു ദിവസം ദമ്പതികളുടെ പിഞ്ചു കുഞ്ഞിനെ മകളുടെ സാന്നിധ്യത്തിൽ നിന്നും കാണാതാകപ്പെടുന്നു. അതോടെ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. അവരുടെ ജീവിതത്തിൽ സാത്താൻ വിളയാടുന്നതും, അവർ അതിനെ അതിജീവിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ചിത്രം കാണിച്ചു തരുന്നത്.
ചെറുപ്പത്തിൽ നാടോടികഥകളുടെയും കൂടോത്രത്തിന്റെയും ചുവടു പിടിച്ചാണ് സംവിധായകൻ കഥ മെനഞ്ഞെടുത്തിരിക്കുന്നതു. ഒരു പീരിയഡ് ഹൊറർ സിനിമ എന്ന് വിളിക്കാം. പതിഞ്ഞ താളത്തിൽ നീങ്ങും ആഖ്യാനം പതിനാറാം നൂറ്റാണ്ടിലെ സീറ്റുകളും, natural lighting, പതിഞ്ഞ താളത്തിൽ ഉള്ള പശ്ചാത്തല സംഗീതവും, ക്യാമറ വർക്കും കൊണ്ട് ചിത്രം ഉടനീളം ഒരു പ്രേക്ഷകന്റെ ഉള്ളിൽ ഭയം കോരിയിടാൻ പ്രാപ്തമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആകാംഷ റോബർട് ഓരോ നിമിഷവും തരുന്നു എന്നതാണ് പ്രത്യേകത.
മുഖ്യ കഥാപാത്രമായ തോമസിനെ ആന്യ തന്റെ അരങ്ങേയറ്റത്തിലൂടെ തന്നെ അവിസ്മരണീയമാക്കിയിട്ടുണ്ട്. റാൽഫ് ഇനെസാൻ, കേറ്റി ഡിക്കി, തുടങ്ങിയവർ എല്ലാം മികച്ചു നിന്നു.
വേറെ ഒരു പ്രത്യേക എന്താണെന്ന് വെച്ചാൽ ചിത്രത്തിലെ ഭാഷ പ്രാചീന ഇംഗ്ളീഷ് ആണെന്നുള്ളതാണ്. അത് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട് ..
ജാറിൻ ബ്ളാഷ്‌കെ ക്യാമറ ചലിപ്പിച്ചപ്പോൾ മാർക്ക് കോർവാൻ സംഗീതം നൽകി മികച്ച പിന്തുണ നൽകി.
വെറും നാല് മില്യൺ മുതല്മുടക്കിയ തയാറാക്കിയ വിച്ച്, നാല്പതു മില്യൺ തീയറ്ററിൽ നിന്നും വാരിക്കൂട്ടി ഒരു ബോക്സോഫീസ് വിജയമായി മാറുകയും പല വിഭാഗങ്ങളായി നിരവധി അവാർഡുകളും വാരിക്കൂട്ടി.
മൊത്തത്തിൽ ഹൊറർ ശ്രേണിയിൽ ഒഴിവാക്കാനാകാത്ത ഒരു സ്ലോ ബർണർ ചിത്രമാണ് ദി വിച്ച്.
എന്റെ റേറ്റിങ് 8.0 ഓൺ 10