ഗോദ (2017)
Language : Malayalam
Genre : Drama | Sports
Director : Basil Joseph
IMDB : 7.5
Godha Theatrical Trailer
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍ എല്ലാം എനിക്കിഷ്ടപ്പെട്ടവയായിരുന്നു. ഹോംലി മീല്സില്‍ അദ്ദേഹം ചെയ്ത റോളും മികച്ചതായിരുന്നു. പിന്നീടാണ്, കുഞ്ഞിരാമായണം എന്നാ ചിത്രം സുഹൃത്തായ ദീപു പ്രദീപുമായി ചെയ്യുന്നു എന്നാ വാര്‍ത്ത നല്ല സന്തോഷം നല്‍കിയിരുന്നു. ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല, അല്ലറ ചില്ലറ നര്‍മ മുഹൂര്‍ത്തങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സമ്പൂര്‍ണ നിരാശ നല്‍കിയ ചിത്രമായിരുന്നു അത്. അതിനാല്‍ ഗോദ എന്നാ ചിത്രം റിലീസ് ആകുമ്പോള്‍ തീരെ പ്രതീക്ഷ ഞാന്‍ നല്കിയിരുന്നുമില്ല. പക്ഷെ നാട്ടില്‍ റിലീസ് ആയപ്പോഴുള്ള പ്രതികരണം എല്ലാം വീണ്ടുമൊരു പ്രതീക്ഷ തന്നു. അതിനാല്‍ ഇവിടെ ഗള്‍ഫില്‍ റിലീസ് ആയ അന്ന് തന്നെ ചിത്രം കാണുകയും ചെയ്തു.
ഗുസ്തി പാരമ്പര്യമുള്ള കണ്ണാടിക്കര എന്നാ ഗ്രാമത്തിലെ ക്യാപ്റ്റന്‍ (യഥാര്‍ത്ഥ പേര്‍ ചിത്രത്തില്‍ പറയുന്നില്ല) മകനായ ആജ്ഞനേയ ദാസ്, പക്ഷെ അച്ഛന്റെ ഇഷ്ടങ്ങള്‍ക്ക് പിറകെ പോകാതെ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നു. ഗ്രാമവാസികളുടെ ഓര്‍മ്മകളിലേക്ക് മാത്രമായി മാറിപ്പോകുന്ന ഗുസ്തിയെ എങ്ങിനെയും പുനര്‍ജീവിപ്പിക്കണം എന്ന് ചിന്തിക്ക്കുന്ന ക്യാപ്ടനും കൂട്ടരും, എന്നാല്‍ ക്രിക്കറ്റ് വേര് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ലോക്കല്‍ നേതാവായ വിജയനും കൂട്ടരും തമ്മിലുള്ള സ്പര്‍ദ്ധ കൂടി വരികയും ചെയ്യുന്നു. അങ്ങിനെയിരിക്കെ ആജ്ഞനേയ ദാസിന് പഞ്ചാബ് സര്‍വകലാശാലയില്‍ ഉപരി പഠനത്തിനു അവസരം ലഭിക്കുകയും അവിടേക്ക് പോകുകയും ചെയ്യുന്നു. അവിടെ വെച്ചു അതിഥി സിംഗ് എന്ന ഗുസ്തി ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. ചില സംഭവ വികാസങ്ങളുടെ പേരില്‍ അവര്‍ കണ്ണാടിക്കരയില്‍ എത്തുകയും, പിന്നീടുള്ള കാര്യങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുന്നു.
വാമീഖ ഗബ്ബി എന്ന പഞ്ചാബി പെണ്‍കുട്ടി തന്നെയാണ് സിനിമയുടെ നെടുംതൂണ്‍. ഒരു പുതുമുഖത്തിനുണ്ടാകാറുള്ള (മലയാളം) യാതൊരു പ്രശ്നങ്ങളുമില്ലാതെ തന്നെ തകര്‍ത്തഭിനയിച്ചു. ഗുസ്ഥിയാനെങ്കിലും ഡയലോഗ് ആണെങ്കിലും അവര്‍ നല്ല രീതിയില്‍ മുന്നേറി. നായകന്‍ ആയ ടോവിനോ തോമസിനെ പല തവണയും നിഷ്പ്രഭമാക്കി എന്ന് തന്നെ പറയാം. നവീന സിനിമയിലെ തിലകന്‍ അല്ലെങ്കില്‍ ലാല് അലക്സ് ആയ രേഞ്ചി പണിക്കര്‍ തന്റെ ജോലി കിര്‍ത്യമായി നിര്‍വഹിച്ചു. അമ്മയുടെ വേഷം കൈകാര്യം ചെയ്ത പാര്‍വതിയും നന്നായിരുന്നു. അജു വര്‍ഗീസ്, ശ്രീജിത്ത് രവി, തുടങ്ങിയവര്‍ക്കാണ് അല്പമെങ്കിലും റോള്‍ സാധ്യത കൂടുതല്‍ ഉണ്ടായിരുന്നത്. മാമുക്കോയ, ഒക്കെ എന്തിനായിരുന്നുവെന്ന് എനിക്കിപ്പോഴും സംശയം. കോമഡി താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നുവെങ്കിലും അധികം ഒന്നും പ്രകടനം അവര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. പേരിനു കുറച്ചു കൂടുതല്‍ നടന്മാര്‍. ഇവിടെ ഒരു താരതമ്യം ഞാന്‍ നടത്തുന്നു, പഴയ കാല സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണ പശ്ചാത്തലം നിറഞ്ഞു തുളുമ്പുന്ന സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ ഉണ്ടാവും, അവര്‍ക്കെല്ലാം സ്ക്രീന്‍സ്പേസും പ്രാധാന്യവും വീതിച്ചു നല്‍കിയിരുന്നു. സിനിമ കഴിയുമ്പോഴും നമ്മുടെ മനസ്സില്‍ ആ കഥാപാത്രങ്ങള്‍ തങ്ങി നില്‍ക്കുകയും ചെയ്യും. പക്ഷെ ഗോദ കണ്ടിറങ്ങുമ്പോള്‍, സിനിമയിലെ പല കഥാപാത്രങ്ങളെയും നമ്മള്‍ ഓര്‍മ്മിക്കാന്‍ കൂടി കഴിയില്ല എന്നതാണ് വിഷമകരമായ സത്യം.
ഡങ്കല്‍, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാവനം അണിയറക്കാര്‍ കേരളത്തില്‍ ഗുസ്തിക്ക് പ്രാമുഖ്യം നല്‍കി ഒരു ചിത്രം അവതരിപ്പിച്ചത്. സ്പോര്‍ട്സ് ജോണ്രെയില്‍ വരുന്ന ഈ ചിത്രം അതിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടോ എന്നാ കാര്യത്തില്‍ സംശയമാണ്. കണ്ടു മടുത്ത ക്ലീഷെകളും
പ്രവചിക്കാനാകുന്ന സീനുകളും വെറുതെ കുറെ പാട്ടുകളും ഒക്കെ പലപ്പോഴും രസചരട് പോട്ടിക്കുന്നുമുണ്ട്. ഒരു racy screenplayയുടെ അഭാവം ഉടനീളം കാണാന്‍ കഴിയും. ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ ശരാശരിയില്‍ നില്‍ക്കുന്നു, അദ്ദേഹത്തിന്‍റെ ശൈലി മാറ്റിപിടിചില്ലയെങ്കില്‍ അധിക കാലം പിടിച്ചു നില്കും എന്നത് സംശയമാണ്. പശ്ചാത്തല സംഗീതം ചില ഇടങ്ങളില്‍ നന്നായിരുന്നുവെങ്കിലും, പലപ്പോഴും loud ആയതു കാതിനു ആലോസരമുണ്ടാക്കുന്നുണ്ട്. ആദ്യ പകുതിയില്‍ ഉള്ള കോമഡി നിലവാരം പുലര്‍ത്തുന്നുണ്ട്, ചിരിക്കാന്‍ വളരെയേറെ സാധ്യത നല്കിയതാനെങ്കില്‍ രണ്ടാം പകുതിയിലെ കോമഡി അത്ര കണ്ടു ഏശിയില്ല. കോമഡിയും നാട്ടിന്‍പുറത്തിന്റെ ദ്രിശ്യഭംഗിയും ചിത്രത്തിന്റെ വമീഖ കഴിഞ്ഞാലുള്ള ഹൈലൈറ്റ്.
ഗോഥയുടെ അവസാന ഭാഗമൊക്കെ ഡങ്കല്‍ സീനുകളുമായി സാമ്യം വന്നിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും യാദ്രിശ്ചികം മാത്രമാണ്.
മൊത്തത്തില്‍ പറഞ്ഞാല്‍ വമീഖയുടെ പ്രകടനത്തിനും അല്പം കൊമടിക്കും വേണ്ടി ഒരു തവണ കണ്ടിരിക്കാന്‍ കഴിയുന്ന ഒരു ശരാശരി ചിത്രം.
എന്‍റെ റേറ്റിംഗ് 5.2 ഓണ്‍ 10