ചൈനീസ് അമേരിക്കൻ പ്രൊഫസർ റാഫേൽ ചു നിക്കോളാസ് യംഗുമായി പ്രണയത്തിലാണ്. ആദ്യമായി യംഗിന്റെ കുടുംബത്തെ കാണാനായി സിംഗപ്പൂരിലേക്ക് പോകുകായും, അവിടെ ചെല്ലുമ്പോൾ അവർ രാജ്യത്തെ ഏറ്റവും ധനികരായ ആളുകളാണെന്ന് മനസിലാക്കുന്നു.
കെവിൻ ക്വാന്റെ 2013ലെ അതേ പേരിൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജോൺ എം ചു ആണ് (സ്റ്റെപ്പ് അപ്പ് 2 & 3, നൗ യു സീ മി 2). അങ്ങേയറ്റം സമ്പന്നരായ സിംഗപ്പൂരിലെ കുടുംബങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം. ഓപ്പണിംഗ് സീനിൽ തന്നെ സിനിമയുടെ സ്വഭാവം സംവിധായകൻ പൂർണ്ണമായും പ്രേക്ഷകരിലേക്കെത്തിൽ വിജയിച്ചിരിക്കുന്നു. അതിമനോഹരമായ ലൊക്കേഷനുകളും, രസകരമായ തമാശകളും, മികച്ച പ്രകടനങ്ങളും, പശ്ചാത്തല സംഗീതവും , ഗാനങ്ങളും എന്നിവ സംവിധായകൻ തന്നെ സമർത്ഥമായി മിശ്രിതം ചെയ്തു ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. ക്ളീഷെഡ് ആയ കഥ ആണെങ്കിലും, കോൺസ്റ്റൻസ് വു (റേച്ചൽ ചു), നവാഗതനായ ഹെൻറി ഗോൾഡിംഗ് (നിക്ക് യംഗ്), അഭിനേതാക്കളായ മിഷേൽ യെഹ്, അവ്‌ക്വാഫിന, ജെമ്മ ചാൻ, കെൻ ജിയോംഗ്, ലിസ ലു, സോനോയ മിസുനോ, ജിമ്മി ഒ. യാങ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാക്കി മാറ്റുന്നു.
ഇതിനെല്ലാം പുറമെ, എനിക്ക് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട രംഗമായി തോന്നിയത്, "നിക്കിന്റെ കല്യാണമാണ്". മനോഹരമായ സെറ്റിങ്ങും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളുമായി ഹൃദയത്തെ തൊട്ടു തലോടി പോയ ഒരു ആകർഷമായ സീനായിരുന്നു
മൊത്തത്തിൽ ഈ സിനിമയെ മോഡേൺ ഏജ് സിൻഡ്രല്ല എന്ന് വിളിക്കാം. തീർച്ചയായും ഒരു ഫീൽ ഗുഡ് സിനിമ പ്രതീക്ഷിക്കുന്നുവെങ്കിൽ കണ്ടു നോക്കാവുന്നതാണ് എൻ്റെ റേറ്റിങ് 7.2 ഓൺ 10
Language: Malayalam Genre : Drama | Mystery | Thriller Director : Midhun Manuel Thomas IMDB:8.5
Anjaam Pathira Theatrical Trailer
സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ ഏറ്റവും പുതിയ സിനിമ ഒരു ത്രില്ലർ ആണെന്ന്പ്രഖ്യാപിക്കുകയും ട്രെയിലറും സുഹൃത്തുക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും കൂടി ആയപ്പോൾ എന്റെ പ്രതീക്ഷകൾ വാനോളമായി.
കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥരെ തുടർച്ചയായി കൊല്ലപ്പെടുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാന് ക്രിമിനൽ സൈക്കോളജിസ്റ്റ് അൻവർ ഹുസൈൻ പൊലീസുമായി ഒത്തുചേരുന്നു. കൊലയാളിയും പോലീസുമായുള്ള വടംവലിയിൽ ആര് വിജയിക്കുമെന്നതാണ് കഥയുടെ പൂർണരൂപം
സിനിമ ഒരു മന്ദഗതിയിലൂടെ ആരംഭിച്ചു പെട്ടെന്ന് തന്നെ ടോപ്പ് ഗിയറിലേക്ക് മാറുകയും ചെയ്തു ഓരോ കാഴ്ചക്കാരെയും ആവേശത്തിന്റെ മുള്മുനയിലേക്കു നിർത്തുകയും ചെയ്യുന്നു. ആദ്യ പകുതി ആഖ്യാനം, ക്യാമറ വർക്ക്, ബിജിഎം എന്നിവയിൽ മികച്ചതായിരുന്നു, മാത്രമല്ല പൊതുവിൽ എല്ലാ കാര്യങ്ങളിലും മികവ് പുലർത്തി. അന്വേഷണാത്മക ത്രില്ലർ എന്നാൽ നിഗൂഢതകളുടെ വല വിരിച്ചാൽ മാത്രം പോരാ, അത് ഭംഗിയായി വലയുടെ കണ്ണികൾ പൊട്ടാതെ അഴിച്ചെടുക്കുക എന്നതാണ്. അഞ്ചാം പാതിരാ പിറകിലോട്ടു പോകുന്നതും അത് കൊണ്ട് തന്നെയാണ്. രണ്ടാം പകുതി യുക്തിയുടെ കാര്യത്തിൽ വലിയ നിരാശയായിരുന്നു നൽകിയത്, മാത്രമല്ല പ്രേക്ഷകരെ പൂർണ്ണമായും പരിഹസിക്കുന്ന ആഖ്യാനമാണ് മിഥുൻ ചെയ്തു. നിങ്ങൾ യുക്തിയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെങ്കിൽ, അത് ന്യായമാകും. (ശക്തമായ സ്‌പോയിലർമാരായതിനാൽ ഞാൻ കാര്യങ്ങൾ വെളിപ്പെടുത്തില്ല)
പ്രധാന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ സിനിമയിലുടനീളം മികവ് പുലർത്തി. എന്നാൽ ഉണ്ണിമായ, ജിനു ജോസഫ്, ദിവ്യ ഗോപിനാഥ് എന്നിവരുടെ അഭിനയം നന്നായില്ല, അവരുടെ പ്രകടനങ്ങൾ ശരാശരിയിലും വളരെ താഴെയായിരുന്നു. ഭാവങ്ങളൊന്നുമില്ലാതെയുള്ള അഭിനയം ആയിരുന്നു സിനിമയിൽ ഉടനീളം. അഭിറാം പൊതുവാൾ (ഉണ്ട ഫെയിം), ഹരികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. ഇന്ദ്രൻസും ജാഫർ ഇടുക്കിയും സ്ക്രീൻസ്‌പെസ് വളരെയധികം കുറവായിരുന്നുവെങ്കിലും, അവരുടെ അഭിനയം ഉണ്ടാക്കിയ ഇമ്പാക്ട് വളരെ മേലെ തന്നെയായിരുന്നു എന്ന് നിസംശയം പറയാം
മിക്ക ഭാഗങ്ങളും പരിചിതമോ പകർത്തിയതോ ആണെങ്കിലും സംഗീത വിഭാഗം നിർവഹിച്ച സുഷിൻ ശ്യാം പശ്ചാത്തല സ്കോർ നന്നായി കൈകാര്യം ചെയ്തിരുന്നു (ഹാൻസ് സിമ്മറിന് നന്ദി). ഒഴുക്കിനൊത്ത സംഗീതം ആയിരുന്നു പ്രദാനം ചെയ്തത്. ഷൈജു ഖാലിദിന്റെ ക്യാമറ വർക്ക് കുറ്റമറ്റതായിരുന്നു. മികച്ച ലൈറ്റിങ്ങും ക്യാമറയും സിനിമയ്ക്കായി ഒരു ത്രില്ലർ മൂഡ് സൃഷ്ടിച്ചതും നന്നായി. സത്യം പറഞ്ഞാൽ ഇവ രണ്ടുമാണ് കുറച്ചൂടൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞതെന്നു നിസംശയം പറയാം.
പാട്ടുകളില്ലാത്ത ഒരു ത്രില്ലറിനും സ്വന്തം ജോൺറെയിൽ നിന്നുമുള്ള മാറ്റത്തിനും മിഥുൻ മാനുവൽ തോമസിന് നന്ദി. മിഥുൻ മാനുവൽ കുറച്ചു കൂടി ഗവേഷണം നടത്തി പഴുതുകളടച്ച ഒരു സിനിമ നൽകിയിരുന്നെങ്കിൽ ഇത് കൂടുതൽ ആസ്വാദ്യകരമാവുമെന്നു തോന്നി.